
കൊച്ചി: യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തികള്‍ 12,948 കോടി രൂപ കടന്നതായി 2025 ആഗസ്റ്റ് 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഫണ്ട് ആരംഭിച്ചപ്പോള്‍ നിക്ഷേപിച്ച 10 ലക്ഷം രൂപ 2025 ആഗസ്റ്റ് 31-ന് 25.87 കോടി രൂപയായി വളര്‍ന്നു.
1986 ഒക്ടോബറില്‍ ആരംഭിച്ച യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് ഇന്ത്യയിലെ ആദ്യ ഇക്വിറ്റി-ഓറിയന്‍റഡ് ഫണ്ടാണ്. കൂടാതെ നിക്ഷേപകര്‍ക്ക് 38 വര്‍ഷത്തിലേറെയായി സമ്പത്ത് സൃഷ്ടിക്കുന്ന ചരിത്രം ഇതിന് ഉണ്ട്.
ദീര്‍ഘകാലയളവില്‍ മൂലധന വളര്‍ച്ച നേടാനും അല്ലെങ്കില്‍ വരുമാനം വിതരണം ചെയ്യാനും ഫണ്ട് ലക്ഷ്യമിടുന്നു. നിക്ഷേപത്തിനായി ഒരു അച്ചടക്കമുള്ള സമീപനം പിന്തുടരുന്ന ഈ ഫണ്ട് ആരംഭിച്ചതുമുതല്‍ എല്ലാ വര്‍ഷവും വാര്‍ഷിക ലാഭവിഹിതം നല്‍കി വരുന്നു.
യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് മൊത്തം 4,500 കോടി രൂപയുടെ ലാഭവിഹിതം വിതരണം ചെയ്തിട്ടുണ്ട്.