പ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കുംറെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തും

10 ഗ്രാം ഗോൾഡ് ഫ്യുച്ചർ അവതരിപ്പിക്കാനൊരുങ്ങി എൻഎസ്ഇ

മ്മോഡിറ്റി ഡെറിവേറ്റീവിൽ 10 ഗ്രാം ഗോൾഡ് ഫ്യുച്ചർ അവതരിപ്പിക്കാനൊരുങ്ങി എൻ എസ് ഇ. ഇതിനായുള്ള സെബി അനുമതി ലഭിച്ചു. മാർച്ച് 16 മുതൽക്ക് പുതിയ കോണ്ട്രാക്റ്റ് നിലവിൽ വരും. കോൺട്രാക്ടുമായി ബന്ധപ്പെട്ട റിസ്ക്ക് മാനേജ്‌മെന്റ്, ക്ലിയറിങ്, സെറ്റിൽമെന്റ് എന്നിവയുടെ വിവരങ്ങൾ പ്രത്യേകമായി അറിയിക്കും. 10 ഗ്രാംഫ്യുച്ചർ കോൺട്രാക്ടിൽ 10 ഗ്രാമിന്റെ ഗോൾഡ് യൂണിറ്റാണ് ഉണ്ടാവുക. GOLD10G എന്ന സിംബലാണ് ഇതിനായി ഉപയോഗിക്കുക.

പ്രതിമാസ അടിസ്ഥാനത്തിലാണ് ഈ കരാറുകൾ ലിസ്റ്റ് ചെയ്യപ്പെടുക. അതായത് ഓരോ മാസത്തിന്റെയും അവസാന ദിവസത്തിലാണ് കരാർ പൂർത്തിയാവുക. അവധി ദിനമാണ് എങ്കിൽ തൊട്ടു മുൻപുള്ള ദിവസം എക്സ്പയറി ദിവസമായി കണക്കാക്കാകും.

ഈ കോൺട്രാക്ടിനുള്ള വ്യാപാരം തിങ്കൾ മുതൽ വെള്ളി വരെ 9 മാണി മുതൽ രാത്രി 11.30 വരെ വരെ ഉണ്ടാകും. ടിക്ക് സൈസ് 10 ഗ്രാമിന് ഒരു രൂപ നിരക്കിലാകും. പരമാവധി ഓർഡർ സൈസ് 10 കിലോഗ്രാമായിരിക്കുമെന്നും എക്സ്ചേയ്ഞ്ച് വ്യക്തമാക്കുന്നു.

ദിവസേനയുള്ള വ്യാപാരത്തിൽ വിലയുടെ പരിധി 6 ശതമാനമായി നിശ്ചയിച്ചിട്ടുണ്ട്. ഈ പരിധി മറികടക്കുന്ന സാഹചര്യം ഉണ്ടായാൽ 15 മിനിറ്റ് കൂളിംഗ് ഓഫ് പീരിയഡ് നടപ്പിലാക്കും. അതായത് വ്യാപാരം നിർത്തലാക്കും. തുടർന്ന് പരിധി 9 ശതമാനത്തിലേക്ക് ഉയർത്തുകയും ചെയ്യും.

ആഗോള വിപണിയിലെ വലിയ മാറ്റങ്ങൾക്കനുസരിച്ച് പരിധി 3 ശതമാനം വീതം വീണ്ടും ഉയർത്തുന്നതിന് അധികാരമുണ്ട്. എന്നാൽ ഇത് വിപണിയെ മുൻകൂട്ടി അറിയിച്ചതിനു ശേഷം മാത്രമേ നടപ്പിലാക്കുകയുള്ളു.

നിങ്ങൾ ഒരു കരാർ വാങ്ങുകയാണെങ്കിൽ വിപണിയിലെ സാഹചര്യം അനുസരിച്ച് മാർജിനിൽ നേരിയ വ്യതിചലങ്ങൾ ഉണ്ടായേക്കാം. വിപണിയിലുള്ള ചാഞ്ചാട്ടത്തിനനുസരിച്ചുള്ള മാർജിനോ, സ്പാൻ അടിസ്ഥാനമാക്കിയുള്ള മാർജിനോ ആണ് ചുമത്തുക. ഇതിനു പുറമെ 1 ശതമാനം അധിക തുക എക്സ്ട്രീം ലോസ് മാർജിൻ ഇനത്തിലേക്ക് നൽകേണ്ടതുണ്ട്.

പൊസിഷൻ പരിധിയും നിശ്ചയിച്ചിട്ടുണ്ട്. ഒരു മെമ്പറിനു അയാളുടെ മൊത്തം ക്ളയന്റുകൾക്ക് മാർക്കറ്റ് വൈഡ് ഓപ്പൺ പൊസിഷന്റെ 20 ശതമാനമോ, അല്ലെങ്കിൽ പരമാവധി 50 മെട്രിക്ക് ടണ്ണും ആണ് പരിധി. വ്യക്തിഗത ട്രെയ്‌ഡർമാർക്ക് പരമാവധി 5 മെട്രിക് ടണ്ണാണ് പരമാവധി പരിധി. അല്ലെങ്കിൽ ഓപ്പൺ പൊസിഷന്റെ 5 ശതമാനം വരെയും പരിഗണിക്കാം.

കാലാവധി പൂർത്തിയാകുമ്പോൾ സ്വർണം നേരിട്ട് കൈമാറണം. ഒരു ഡെലിവറി യുണിറ്റ് എന്നാൽ 999 പരിശുദ്ധിയുള്ള 10 ഗ്രാം സ്വർണമായിരിക്കും. അഹമ്മദാബാദിലെ ക്ലിയറിങ് ഹൌസിലാണ് സ്വർണം കൈമാറുക. ഇടപാട് നടന്നതിന്റെ പിറ്റേ ദിവസം 11 മണിക്ക് മുൻപായി സ്വർണം കൈമാറുന്ന നടപടികൾ പൂർത്തിയായിരിക്കണം.

കരാർ കാലാവധി അവസാനിക്കുന്ന ദിവസം ഉൾപ്പെടെ അവസാനത്തെ മൂന്ന് പ്രവൃത്തി ദിനങ്ങളായി സ്വർണം കൈമാറുന്ന പ്രക്രിയ നടക്കും. അഹമ്മദാബാദിലെ സ്പോട്ട് മാർക്കറ്റിലെ വിലയെ അടിസ്ഥാനമാക്കിയാണ് വില നിശ്ചയിക്കുക.

കമ്മോഡിറ്റി ഡെറിവേറ്റീവ്‌സിൽ റീട്ടെയിൽ നിക്ഷേപരുടെ പങ്കാളിത്തം ഉയർത്തുന്നതിന് ഭാഗമായാണ് ചെറിയ കരാറുകൾ അവതരിപ്പിച്ചിരിക്കുന്നത്.

X
Top