അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖലചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞു

കേരളത്തിൽ നിന്നുള്ള വനിതാ ഓഹരി നിക്ഷേപകരുടെ എണ്ണത്തിൽ വൻ വർധന

മുംബൈ: ഓഹരി വിപണിയിൽ കരുത്ത് തെളിയിച്ച് കേരളത്തിൽ നിന്നുള്ള വനിതാ നിക്ഷേപകർ. ദേശീയ തലത്തിലെ വനിതാ പങ്കാളിത്ത ശരാശരിക്കും മുകളിലാണ് കേരളത്തിലെ വനിതാ പ്രാതിനിധ്യമെന്ന് നാഷനൽ സ്റ്റോക് എക്സ്ചേഞ്ച് (എൻഎസ്ഇ) അധികൃതർ പറഞ്ഞു. കേരളത്തിലെ വനിതാ നിക്ഷേപക പങ്കാളിത്ത നിരക്ക് 25.3 ശതമാനത്തിൽ നിന്ന് 28.1% ആയി ഉയർന്നു. രാജ്യാന്തര ശരാശരി 24.7% മാത്രമാണ്.

പുതിയ നിക്ഷേപകരുടെ എണ്ണത്തിലും വർധനയുണ്ടെന്ന് എൻഎസ്ഇ ചീഫ് ഇക്കണോമിസ്റ്റ് തീർഥങ്കർ പട്നായിക് പറഞ്ഞു. 31.8 ലക്ഷം പേരാണ് കേരളത്തിൽ നിന്നു റജിസ്റ്റർ ചെയ്ത നിക്ഷേപകർ. 2020-2026 സാമ്പത്തിക വർഷങ്ങളിൽ 3.4 മടങ്ങ് വളർച്ചയാണുണ്ടായത്.

2010 സാമ്പത്തിക വർഷം മുതൽ കേരളത്തിൽ നിന്നുള്ള നിക്ഷേപകരുടെ എണ്ണത്തിൽ 9 മടങ്ങ് വർധനയുണ്ട്. 10 വർഷത്തിനിടെ കേരളത്തിലെ നിക്ഷേപക അടിത്തറയിൽ 17.5% വാർഷിക വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2021 മുതലുള്ള പുതിയ നിക്ഷേപക റജിസ്ട്രേഷനുകൾ 20.6 ലക്ഷം.

കഴിഞ്ഞ 3 വർഷത്തിനിടയിൽ കേരളത്തിൽ നിന്ന് പുതുതായി എത്തിയ നിക്ഷേപകരിൽ കൂടുതലും എറണാകുളം ജില്ലയിൽ നിന്നാണ് (12.2%) : 1.7 ലക്ഷം. തൃശൂർ (1.6 ലക്ഷം), മലപ്പുറം (1.5 ലക്ഷം) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്ത്.

X
Top