ക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനംനേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമം

ഇന്ത്യ- ബ്രസീൽ ഉഭയകക്ഷി വ്യാപാരം കുതിക്കുന്നു

ന്യൂഡൽഹി: ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം കുതിക്കുകയാണ്. 2025-ല്‍ ഇന്ത്യയും ബ്രസീലും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 1500 കോടി ഡോളറിലെത്തി. മുന്‍വര്‍ഷത്തേക്കാള്‍ 25.5 ശതമാനം വളര്‍ച്ചയാണിത്. 2030-ഓടെ ഇത് 2000 കോടി ഡോളറായി (ഏകദേശം 1.7 ലക്ഷം കോടി രൂപ) ഉയര്‍ത്താനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്.

ബ്രസീലില്‍ നിന്ന് ഇന്ത്യയിലേക്ക്: 2025-ല്‍ ബ്രസീലില്‍ നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 690 കോടി ഡോളറിലെത്തി. പഞ്ചസാര, ക്രൂഡ് ഓയില്‍, ഭക്ഷ്യ എണ്ണ, പരുത്തി, ഇരുമ്പയിര് എന്നിവയാണ് പ്രധാന ഇനങ്ങള്‍.

ഇന്ത്യയില്‍ നിന്ന് ബ്രസീലിലേക്ക്: ഇന്ത്യയില്‍ നിന്ന് ബ്രസീലിലേക്കുള്ള കയറ്റുമതി 840 കോടി ഡോളറിന്റേതാണ്. മരുന്നുകള്‍, രാസവസ്തുക്കള്‍, വാഹനങ്ങളുടെ ഘടകങ്ങള്‍ എന്നിങ്ങനെ ഉയര്‍ന്ന മൂല്യമുള്ള ഉല്‍പ്പന്നങ്ങളാണ് ഇന്ത്യ പ്രധാനമായും നല്‍കുന്നത്.

ഇതിനുപുറമെ, ബ്രസീലിലെ ഇന്ത്യന്‍ വിദേശ നിക്ഷേപം 210 കോടി ഡോളറായി ഉയര്‍ന്നിട്ടുമുണ്ട്. മെര്‍ക്കോസര്‍-ഇന്ത്യ വ്യാപാര കരാര്‍, ബ്രിക്‌സ്, ജി20 തുടങ്ങിയ കൂട്ടായ്മകളിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതല്‍ ശക്തമാകുകയാണ്.

X
Top