അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖലചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞു

വിദേശ നിക്ഷേപകര്‍ ഫെബ്രുവരിയില്‍ 15 മേഖലകളില്‍ ഗണ്യമായ നിക്ഷേപം നടത്തി

മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഫെബ്രുവരി ഒന്ന്‌ മുതല്‍ 15 വരെ കാപ്പിറ്റല്‍ ഗുഡ്‌സും ഫിനാന്‍ഷ്യല്‍ സര്‍വീസസും ഉള്‍പ്പെടെയുള്ള ചില മേഖലകളില്‍ ഗണ്യമായ നിക്ഷേപം നടത്തി. 2025 ഏപ്രിലിനു ശേഷം ഒരു മാസത്തിന്റെ ആദ്യപകുതിയില്‍ വിദേശ നിക്ഷേപകര്‍ നടത്തുന്ന ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണ്‌ ഇത്‌.

15 മേഖലകളിലായി 33,487 കോടി രൂപയാണ്‌ ഫെബ്രുവരി ആദ്യ പകുതിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നിക്ഷേപിച്ചത്‌. കാപ്പിറ്റല്‍ ഗുഡ്‌സ്‌ മേഖലയില്‍ 8032 കോടി രൂപയുടെ വിദേശ നിക്ഷേപം ഇക്കാലയളവില്‍ എത്തി. ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ (6175 കോടി), ഓയില്‍ & ഗ്യാസ്‌ (4678 കോടി), മെറ്റല്‍സ്‌ & മൈനിംഗ്‌ (3279 കോടി), പവര്‍ (3272 കോടി) എന്നിവയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഗണ്യമായി നിക്ഷേപം നടത്തിയ മറ്റ്‌ മേഖലകള്‍.

അതേ സമയം ഐടി മേഖലയില്‍ 10,956 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തി. ഇതിനെ തുടര്‍ന്ന്‌ വിദേശ നിക്ഷേപകരുടെ ഐടി കമ്പനികളിലെ ഓഹരി ഉടമസ്ഥത നാല്‌ വര്‍ഷത്തെ താഴ്‌ന്ന നിലയിലെത്തി. എഫ്‌എംസിജി, ഹെല്‍ത്ത്‌കെയര്‍ തുടങ്ങിയ മേഖലകളിലും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വില്‍പ്പന നടത്തുകയാണ്‌ ചെയ്‌തത്‌.

വിവിധ മേഖലകളില്‍ നിന്നായി 13,812 കോടി രൂപയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഫെബ്രുവരി ആദ്യപകുതിയില്‍ പിന്‍വലിച്ചത്‌.

X
Top