പുതിയ ഐടി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ഐടിയിൽ അഞ്ചുലക്ഷം പുതിയ തൊഴിലവസരങ്ങൾഇന്ത്യ- ബ്രസീൽ ഉഭയകക്ഷി വ്യാപാരം കുതിക്കുന്നുഇന്ത്യ – യുഎസ് വ്യാപാര ഡീലിൽ ചർച്ചകൾ മാറ്റി; നെഗോഷ്യേറ്റർ തൽകാലം യുഎസിലേക്കില്ലറഷ്യയുമായി വമ്പന്‍ വ്യാപാരത്തിനൊരുങ്ങി ഇന്ത്യ; ലക്ഷ്യം 100 ശതകോടി ഡോളറിന്റെ വിപണിറെക്കാഡ് ഉയരത്തില്‍ വിദേശ നാണയ ശേഖരം

യുടിഐ ലാര്‍ജ് ക്യാപ് ഫണ്ടിന്‍റെ മൊത്തം ആസ്തികള്‍ 12,700 കോടി രൂപ കടന്നു

കൊച്ചി: യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തികള്‍ 12,700 കോടി രൂപ കടന്നതായി 2025 മെയ് 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

1986 ഒക്ടോബറില്‍ ആരംഭിച്ച യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് ഇന്ത്യയിലെ ആദ്യത്തെ ഇക്വിറ്റി അധിഷ്ഠിത ഫണ്ടാണ്. കൂടാതെ 38 വര്‍ഷത്തിലേറെയായി സമ്പത്ത് സൃഷ്ടിക്കുന്നതില്‍ മികച്ചൊരു ചരിത്രമുണ്ട്. ഫണ്ടിന്‍റെ തുടക്കത്തില്‍ നിക്ഷേപിച്ച 10 ലക്ഷം രൂപ 2025 മെയ് 31 ആയപ്പോള്‍ 25.82 കോടി രൂപയായി വളര്‍ന്നു.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ മൂലധന വര്‍ദ്ധനവോ അല്ലെങ്കില്‍ ദീര്‍ഘകാല വരുമാന വിതരണം നേടാനാണ് ഫണ്ട് ലക്ഷ്യമിടുന്നത്.

അച്ചടക്കമുള്ള നിക്ഷേപ സമീപനമാണ് ഇത് പിന്തുടരുന്നത്. കൂടാതെ ഫണ്ട് ആരംഭിച്ചത് മുതല്‍ എല്ലാ വര്‍ഷവും വാര്‍ഷിക ലാഭവിഹിതം വിതരണം ചെയ്യുന്നുണ്ട്.

യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് ഏകദേശം മൊത്തം ലാഭവിഹിതമായി 4,500 കോടിരൂപ വിതരണം ചെയ്തിട്ടുണ്ട്.

X
Top