
കൊച്ചി: യുടിഐ ലാര്‍ജ് ആന്‍റ് മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തികള്‍ 4800 കോടി രൂപ കടന്നതായി 2025 ജൂലൈ 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
2009-ൽ ആരംഭിച്ച യുടിഐ ലാര്‍ജ് ആന്‍റ് മിഡ് ക്യാപ് ഫണ്ട് വൈവിധ്യമാര്‍ന്ന നിക്ഷേപ പോര്‍ട്ട്ഫോളിയോ ലഭ്യമാക്കുന്നു. മറ്റ് കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ നിരക്കില്‍, സുരക്ഷിതമായ നിക്ഷേപ സാധ്യതകള്‍ നല്‍കുന്ന മികച്ച കമ്പനികളില്‍ നിക്ഷേപിക്കാനാണ് ഈ ഫണ്ട് ലക്ഷ്യമിടുന്നത്.
2025 ജൂലൈ 31-ലെ കണക്കനുസരിച്ച് ഈ ഫണ്ടിന്‍റെ ഏകദേശം 49 ശതമാനം നിക്ഷേപം ലാര്‍ജ് ക്യാപ് കമ്പനികളിലും 38 ശതമാനം മിഡ് ക്യാപ് കമ്പനികളിലും, ബാക്കിയുള്ളത് സ്മോള്‍ ക്യാപ് കമ്പനികളിലുമാണ്.
വലിയ, ഇടത്തരം വിപണി മൂലധനമുള്ള ഓഹരികളില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് അനുയോജ്യമായതാണ് യുടിഐ ലാര്‍ജ് ആന്‍റ് മിഡ് ക്യാപ് ഫണ്ട്.
മറ്റ് കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ നിരക്കിലുള്ള ഓഹരികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഇതിന്‍റെ നിക്ഷേപരീതി.
ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്ന നിക്ഷേപകര്‍ക്ക് അവരുടെ പ്രധാന ഇക്വിറ്റി പോര്‍ട്ട്ഫോളിയോ കെട്ടിപ്പടുക്കുന്നതിന് ഈ ഫണ്ട് അനുയോജ്യമാണ്.