കേരളത്തിലേക്ക് ധാരാളം നിക്ഷേപകർ വരാൻ താൽപര്യപ്പെടുന്നു: പി രാജീവ്വിഴിഞ്ഞത്തിന് സമീപം കേരളത്തിലെ രണ്ടാമത്തെ കപ്പല്‍ നിര്‍മാണശാലക്ക് നീക്കംഇന്ത്യ അതിവേഗം വളരുന്ന നമ്പർ വൺ സമ്പദ്‍വ്യവസ്ഥയായി തുടരുമെന്ന് ഐഎംഎഫ്വിദേശ നാണയ ശേഖരം താഴേക്ക്ആശങ്കയൊഴിയാതെ ഇന്ത്യൻ ഐടി മേഖല; രൂപയുടെ മൂല്യയിടിവും വലിയ നേട്ടമാകുന്നില്ല

മൂന്ന്‌ തവണ പലിശനിരക്ക്‌ കുറയ്‌ക്കാനാകുമെന്ന പ്രതീക്ഷയില്‍ യുഎസ്‌ ഫെഡ്

2024ല്‍ മൂന്ന്‌ തവണ പലിശനിരക്ക്‌ കുറയ്‌ക്കാന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷ ഫെഡറല്‍ റിസര്‍വ്‌ നിലനിര്‍ത്തി.

പലിശനിരക്ക്‌ മാറ്റമില്ലാതെ തുടരാനാണ്‌ യോഗത്തില്‍ തീരുമാനിച്ചതെങ്കിലും ഈ വര്‍ഷം മൂന്ന്‌ തവണ നിരക്ക്‌ കുറയ്‌ക്കാന്‍ കഴിയുമെന്ന പ്രതീക്ഷ നിലനിര്‍ത്തിയത്‌ ആഗോള ഓഹരി വിപണിയില്‍ മുന്നേറ്റത്തിന്‌ വഴിയൊരുക്കി.

ഡോ ജോണ്‍സ്‌ എക്കാലത്തെയും ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി. ഇന്ത്യന്‍ വിപണിയും ഇന്നലെ മുന്നേറ്റത്തോടെയാണ്‌ വ്യാപാരം തുടങ്ങിയത്‌. നിഫ്‌റ്റി 160 പോയിന്റ്‌ ഉയര്‍ന്ന്‌ 22,000 പോയിന്റിലാണ്‌ വ്യാപാരത്തിന്‌ തുടക്കമിട്ടത്‌.

പണപ്പെരുപ്പ നിരക്ക്‌ ഫെബ്രുവരിയില്‍ വീണ്ടും കൂടിയത്‌ അപ്രതീക്ഷിതമായാണ്‌.

മുന്‍മാസത്തേക്കാള്‍ 0.4 ശതമാനവും മുന്‍വര്‍ഷം ഫെബ്രുവരിയിലേതിനേക്കാള്‍ 3.2 ശതമാനവും വര്‍ധനയാണ്‌ പണപ്പെരുപ്പത്തിലുണ്ടായത്‌. അതേസമയം പലിശനിരക്ക്‌ കുറയ്‌ക്കാന്‍ സാഹചര്യമൊരുക്കും വിധം പണപ്പെരുപ്പം തുടര്‍ന്ന്‌ കുറയുമെന്നാണ്‌ യുഎസ്‌ ഫെഡ്‌ റിസര്‍വിന്റെ പ്രതീക്ഷ. 5.25-5.50 ശതമാനമായി പലിശനിരക്ക്‌ നിലനിര്‍ത്തുകയാണ്‌ കഴിഞ്ഞ ദിവസം സമാപിച്ച യോഗത്തില്‍ യുഎസ്‌ ഫെഡ്‌ ചെയ്‌തത്‌.

ഈ വര്‍ഷം മൂന്ന്‌ തവണയായി മുക്കാല്‍ ശതമാനം പലിശനിരക്ക്‌ കുറയ്‌ക്കാനാകുമെന്നാണ്‌ യുഎസ്‌ ഫെഡിന്റെ കണക്കുകൂട്ടല്‍. 2025ല്‍ 3.9 ശതമാനവും 2026ല്‍ 3.1 ശതമാനവുമായി നിരക്ക്‌ കുറയ്‌ക്കാനാകുമെന്നാണ്‌ യുഎസ്‌ ഫെഡ്‌ നല്‍കുന്ന സൂചന.

യുഎസ്സിലെ പലിശനിരക്കിലെ വ്യതിയാനം സംബന്ധിച്ച ഏതൊരു സൂചനയും ഓഹരി വിപണിക്ക്‌ പ്രധാനമാണ്‌. നിരക്ക്‌ കുറയുമെന്ന സൂചന യുഎസിലെ ബോണ്ട്‌ യീല്‍ഡ്‌ ഇടിയുന്നതിന്‌ വഴിയൊരുക്കും.

ഇത്‌ ഓഹരി വിപണിയിലേക്ക്‌ കൂടുതല്‍ നിക്ഷേപം എത്തുന്നതിന്‌ സഹായകമാകും.

X
Top