വ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻആറാം തലമുറ യുദ്ധവിമാന നിർമാണം: ഇന്ത്യയും ഫ്രാൻസും കൈകോർക്കാൻ സാധ്യതക്രൂഡോയിൽ ശേഖരം വർധിപ്പിക്കാനൊരുങ്ങി ഇന്ത്യ

താങ്ങാവുന്ന പലിശയില്‍ വായ്പ നല്‍കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

കൊച്ചി: വായ്പകളുടെ ഉയർന്ന പലിശ രാജ്യത്തെ വലിയ വിഭാഗം ജനങ്ങള്‍ക്ക് ഏറെ സമ്മർദ്ദം സൃഷ്‌ടിക്കുന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.

താങ്ങാവുന്ന പലിശ നിരക്കില്‍ വായ്പകള്‍ ലഭ്യമാക്കുന്നതിന് ബാങ്കുകള്‍ നടപടിയെടുക്കണമെന്നും സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ സംഘടിപ്പിച്ച വാർഷിക ധനകാര്യ ഉച്ചകോടിയില്‍ സംസാരിക്കവേ ധനമന്ത്രി കൂട്ടിച്ചേർത്തു.

രാജ്യം സാമ്പത്തിക തളർച്ചയിലേക്ക് നീങ്ങുമ്പോള്‍ ആഭ്യന്തര, ആഗോള മേഖലയിലെ വെല്ലുവിളികളെ കുറിച്ച്‌ കേന്ദ്ര സർക്കാരിന് വ്യക്തമായ ധാരണയുണ്ടെന്നും അവർ പറഞ്ഞു.

വ്യവസായ മേഖല ഉത്പാദന ശേഷി ഉയർത്തുന്നതിന് തയ്യാറെടുക്കുമ്പോള്‍ പലിശ നിരക്കുകള്‍ താങ്ങാവുന്ന പരിധിയില്‍ നിലനിറുത്തേണ്ടതുണ്ടെന്നും നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു.

ബാങ്കുകളുടെ പ്രധാന ബിസിനസ് വായ്പാ വിതരണമാണ്. എന്നാല്‍ ഇതിനൊപ്പം അനാവശ്യമായി ഇൻഷ്വറൻസ് പദ്ധതികളുടെ വില്‌പനയും ഉള്‍പ്പെടുത്തുന്നതിനാല്‍ വായ്പയെടുക്കുന്നവരുടെ ഭാരം കൂടുകയാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

റിസർവ് ബാങ്കിന്റെ അടുത്ത ധന അവലോകന നയം ഡിസംബർ നാല് മുതല്‍ ആറ് വരെ നടക്കാനിരിക്കെ ധനമന്ത്രിയുടെ നിലപാടിന് പ്രസക്‌തിയേറുകയാണ്.

ഒക്‌ടോബറില്‍ നാണയപ്പെരുപ്പം 14 മാസത്തെ ഉയർന്ന തലമായ 6.21 ശതമാനത്തിലെത്തിയതിനാല്‍ ഇത്തവണയും മുഖ്യ പലിശ നിരക്കില്‍ റിസർവ് ബാങ്ക് മാറ്റം വരുത്തില്ലെന്നാണ് വിലയിരുത്തുന്നത്.

X
Top