ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

കേന്ദ്ര ബജറ്റ്: സ്മാര്‍ട്ട്ഫോൺ വില കുറയാനിടയില്ല, കാരണമറിയാം

മൊബൈൽ ഫോണുകളുടെയും ചാർജറുകളുടേയും കസ്റ്റംസ് തീരുവകുറച്ചുകൊണ്ടുള്ള ധനമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനം മൊബൈൽ ഫോണുകളുടെ വില കുറയുന്നതിനിടയാക്കുമെന്ന പ്രതീക്ഷയ്ക്ക് ഇടയാക്കിയിരുന്നു.

കസ്റ്റംസ് തീരുവയിൽ നിന്ന് അഞ്ച് ശതമാനമാണ് സർക്കാർ വെട്ടിക്കുറച്ചത്. ഇതോടെ 20 ശതമാനം ഉണ്ടായിരുന്ന ചുങ്കം 15 ശതമാനമായി കുറഞ്ഞു. എന്നാൽ ഇതിൽ ഉപഭോക്താക്കൾ കാര്യമായി ആഹ്ളാദിക്കേണ്ടതില്ലെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ.

കസ്റ്റംസ് തീരുവയിലെ കുറവ് ഇന്ത്യയിൽ സ്മാർട്ട്ഫോണുകളുടെ വിലക്കുറവിന് കാരണമായേക്കില്ലെന്ന് അവർ അഭിപ്രായപ്പെടുന്നു.

കഴിഞ്ഞ ആറ് വർഷക്കാലം കൊണ്ട് മൊബൈൽ ഫോൺ കയറ്റുമതിയിൽ 100 മടങ്ങോളം വർധനവും ആഭ്യന്തര ഉല്പാദനത്തിൽ മൂന്നിരട്ടി വർധനവുണ്ടായെന്നും മന്ത്രി ബജറ്റ് പ്രഖ്യാപന വേളയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ത്യയിലെ മൊബൈൽ ഫോൺ ഉത്പാദനത്തിന് ശക്തിപകരുകയെന്ന ലക്ഷ്യത്തോടെയാണ് മൊബൈൽ ഫോണുകൾ, ചാർജറുകൾ, പിസിബിഎ എന്നിവയുടെ ഇറക്കുമതി തീരുവ സർക്കാർ വെട്ടിക്കുറച്ചത്.

എന്നാൽ ഈ കുറവ് സ്മാർട്ട്ഫോൺ വിലകുറയ്ക്കാനുള്ള കാരണമായി മാറില്ലെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. അതായത് കസ്റ്റംസ് തീരുവ വെട്ടിക്കുറച്ചത് സ്മാർട്ട്ഫോണുകളുടെ വിലക്കുറവായി പ്രതിഫലിക്കില്ലെന്ന് സാരം.

ആപ്പിളും, ഗൂഗിളും ഉൾപ്പടെയുള്ള ബ്രാന്റുകളാണ് ഇന്ത്യയിലേക്ക് പൂർണമായും നിർമിച്ച മൊബൈൽ ഫോണുകൾ ഇറക്കുമതി ചെയ്യുന്നത്. ഇവരാണെങ്കിൽ പ്രീമിയം സ്മാർട്ഫോണുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ്.

പ്രീമിയം ഫോണുകൾക്ക് സമീപകാലത്ത് ആവശ്യക്കാരേറിയിട്ടുണ്ടെങ്കിലും ഭൂരിഭാഗവും ബജറ്റ് ഫോണുകളും മിഡ് റേഞ്ച് ഫോണുകളും വാങ്ങുന്നവരാണ്.

കസ്റ്റംസ് തീരുവയിലെ അഞ്ച് ശതമാനം കുറവ് ഇവയുടെ വിലയിൽ പ്രതിഫലിക്കില്ലെന്നും അത് കമ്പനികൾ അത്തരം ഒരു തീരുമാനം എടുത്തെങ്കിൽ മാത്രമേ അങ്ങനെ ഒരു മാറ്റം ഉണ്ടാവൂ എന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു.

ആപ്പിൾ, ഗൂഗിൾ പോലുള്ള കമ്പനികൾക്ക് ഇന്ത്യയിൽ കൂടുതൽ വിൽപനകേന്ദ്രങ്ങൾ ആരംഭിക്കാനും കൂടുതൽ ഇറക്കുമതി ചെയ്യാനും ഇത് പ്രോത്സാഹനമാവും.

X
Top