ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

നാലുകോടി യുവാക്കള്‍ക്ക് തൊഴിലവസരം ലക്ഷ്യമിട്ട് നൈപുണ്യനയം; ബജറ്റിൽ 2 ലക്ഷം കോടി നീക്കിവെച്ചു

ന്യൂഡൽഹി: രാജ്യത്ത് തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. നാല് കോടി യുവാക്കൾക്ക് തൊഴിലവസരം ലക്ഷ്യമിട്ട് നൈപുണ്യ നയം വികസിപ്പിക്കുമെന്നും ഇതിനായി അഞ്ചുവർഷത്തേക്ക് 2 ലക്ഷം കോടി രൂപ നീക്കിവെയ്ക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

മന്ത്രിയുടെ പ്രധാന പ്രഖ്യാപനങ്ങൾ

  • യുവജനങ്ങൾക്കായി നൈപുണ്യനയം
  • ഉന്നത വിദ്യാഭ്യാസ മേഖലയിൽ 10 ലക്ഷം രൂപ വരെ വിദ്യാഭ്യയാസ വായ്പ
  • വിദ്യാഭ്യാസ നൈപുണ്യമേഖലകൾക്ക് 1.48 ലക്ഷം കോടി
  • 10,000 ബയോ ഇൻപുട് സെന്ററുകൾ

X
Top