റൂട്ട് മാറ്റി 60 ദശലക്ഷം ബാരലുകളുമായി എണ്ണക്കപ്പലുകൾ ഇന്ത്യയിലേക്ക്ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് ‘ബിബിബി’ ആയി നിലനർത്തി ഫിച്ച് റേറ്റിങ്സ്പ്രീമിയം ഭവന പദ്ധതികൾ കൂടി, വിൽപ്പന കുറഞ്ഞു; ചെലവ് കുറഞ്ഞ പദ്ധതികളിൽ ഡിമാൻഡ്ഇന്ത്യയുടെ വാണിജ്യ കയറ്റുമതിയിൽ 15 ശതമാനത്തിന്റെ വളർച്ചവിലക്കയറ്റത്തോത് 4.45 ശതമാനമായി ഉയർന്നു; 19 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ

ഇരുചക്രവാഹന വിൽപനയിൽ ഇടിവ്

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ ഇരുചക്രവാഹന വിൽപനയിൽ 9% ഇടിവുണ്ടായതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സ് (സിയം) റിപ്പോർട്ട്. 13,84,605 വാഹനങ്ങളാണ് ഫെബ്രുവരിയിൽ വിറ്റത്.

എന്നാൽ കാറുകളുടെ വിൽപനയിൽ 1.9%, മുച്ചക്ര വാഹന വിൽപനയിൽ 4.7% എന്നിങ്ങനെയാണ് വർധന.

മാർച്ചിൽ വിവിധ ആഘോഷങ്ങളോടനുബന്ധിച്ച് വാഹന വിൽപന കൂടുമെന്നും, അതുവഴി 2024-25 സാമ്പത്തിക വർഷം മികച്ച രീതിയിൽ അവസാനിപ്പിക്കാനാവുമെന്നുമാണ് പ്രതീക്ഷയെന്നും സിയാം ഡയറക്ടർ ജനറൽ രാജേഷ് മേനോൻ പറഞ്ഞു.

അതേസമയം ഓട്ടമൊബീൽ ഡീലേഴ്സ് അസോസിയേഷന്റെ കണക്കുപ്രകാരം കഴിഞ്ഞ മാസം വാഹന വിൽപനയിൽ 7% കുറവുണ്ടായിരുന്നു. ഇരുചക്രവാഹനങ്ങൾ 6%, മുച്ചക്രവാഹനങ്ങൾ 2%, കാറുകൾ 10% എന്നിങ്ങനെ വിൽപനയിൽ കുറവു രേഖപ്പെടുത്തി.

X
Top