ഇന്ത്യ ആയുധങ്ങൾ വിറ്റത് അമേരിക്കയും ഇസ്രായേലും അടക്കം രാജ്യങ്ങൾക്ക്പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യയിലെ കോണ്ടം വ്യവസായം പ്രതിസന്ധിയിൽക്രിട്ടിക്കൽ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കിആയുധ കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് വന്‍ കുതിപ്പ്യുപിഐ ഇടപാടുകളില്‍ റെക്കോര്‍ഡ് കുതിപ്പ്

2025-26ല്‍ മൂന്നില്‍ രണ്ട്‌ ഐപിഒകളും നല്‍കിയത്‌ നഷ്‌ടം

മുംബൈ: 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഐപിഒകളില്‍ നിക്ഷേപിച്ച നിക്ഷേപകര്‍ക്ക്‌ തിരിച്ചടി നേരിടേണ്ടി വന്നു. കഴിഞ്ഞ 12 മാസങ്ങള്‍ക്കിടെ ഐപിഒ നടത്തിയ കമ്പനികളില്‍ 66 ശതമാനത്തിന്റെയും ഓഹരികള്‍ ഇപ്പോള്‍ ഇഷ്യു വിലയിലും താഴെയാണ്‌ വ്യാപാരം ചെയ്യുന്നത്‌. കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിയ 15 ഐപിഒകള്‍ ഇപ്പോള്‍ ഇഷ്യു വിലയില്‍ നിന്നും 50 ശതമാനം താഴെയാണ്‌.

ഗ്ലോട്ടിസ്‌, വിഎംഎസ്‌ ടിഎംടി, മംഗല്‍ ഇലക്‌ട്രിക്കല്‍സ്‌, ജിങ്കുശാല്‍ ഇന്റസ്‌ട്രീസ്‌, ശ്രീറാം ട്വിസ്റ്റക്‌സ്‌ എന്നീ കമ്പനികളുടെ ചില ഓഹരികള്‍ ഐപിഒ വിലയില്‍ നിന്നും 70 ശതമാനം വരെ ഇടിഞ്ഞു. കഴിഞ്ഞ ഒന്നര വര്‍ഷമായി ഓഹരി വിപണി ചാഞ്ചാട്ടം നേരിടുകയാണ്‌. മിഡ്‌ക്യാപ്‌, സ്‌മോള്‍ക്യാപ്‌ വിഭാഗങ്ങളിലെ ഓഹരികള്‍ കൂടുതല്‍ ഇടിവ്‌ നേരിട്ടു. കഴിഞ്ഞ വര്‍ഷം ഈ വിഭാഗങ്ങളിലായിരുന്നു കൂടുതല്‍ ഐപിഒകള്‍ വന്നത്‌. അതുകൊണ്ടു തന്നെ ഐപിഒ വിപണി കനത്ത ആഘാതം നേരിട്ടു. നിക്ഷേപകരുടെ ഐപിഒ വിപണിയോടുള്ള സമീപനവും മാറിയിട്ടുണ്ട്‌.

ഒരു സമയത്ത്‌ വേഗത്തില്‍ ലാഭം നേടാനുള്ള ഉപാധിയായി കാണപ്പെട്ടിരുന്ന ഐപിഒകളെ ഇപ്പോള്‍ കൂടുതല്‍ ജാഗ്രതയോടെ നിക്ഷേപകര്‍ സമീപിക്കുന്നു. പശ്ചിമ ഏഷ്യയിലെ സംഘര്‍ഷങ്ങള്‍ ഉള്‍പ്പെടെ ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഈ വര്‍ഷം വിപണിയില്‍ അസ്ഥിരത വര്‍ധിപ്പിച്ചു. ക്രൂഡ്‌ ഓയില്‍ വില ഉയര്‍ന്നതും രൂപയുടെ മൂല്യം കുറഞ്ഞതും വിപണിയിലെ അനിശ്ചിതത്വം കൂട്ടി.

കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിയ പല കമ്പനികളും ഉയര്‍ന്ന വിലയാണ്‌ ഓഹരികള്‍ക്ക്‌ നിശ്ചയിച്ചത്‌. ബുള്‍ മാര്‍ക്കറ്റില്‍ ഈ രീതി സ്വീകാര്യമാവുമെങ്കിലും തിരുത്തല്‍ ഘട്ടത്തില്‍ ചെലവേറിയ ഐപിഒകളെ നിക്ഷേപകര്‍ അവഗണിക്കുന്നത്‌ സ്വാഭാവികമാണ്‌.

ഐപിഒകള്‍ക്ക്‌ മികച്ച സബ്‌സ്‌ക്രിപ്‌ഷനും ഉയര്‍ന്ന ലിസ്‌റ്റിംഗ്‌ നേട്ടവും കൈവരിച്ച പല കമ്പനികളും പിന്നീട്‌ ലിസ്റ്റിംഗ്‌ നേട്ടം നിലനിര്‍ത്താന്‍ പരാജയപ്പെട്ടു. ഇത്തരം ഓഹരികളില്‍ പലതും ഇപ്പോള്‍ ഇഷ്യു വിലയ്‌ക്ക്‌ താഴെയാണ്‌ ട്രേഡ്‌ ചെയ്യുന്നത്‌.

X
Top