അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖലചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞു

പ്രൊപ്‌ഷെയര്‍ സെലസ്റ്റിയ ഐപിഒ ഏപ്രില്‍ 10 മുതല്‍

പ്രൊപ്‌ഷെയര്‍ സെലസ്റ്റിയയുടെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ഏപ്രില്‍ 10ന്‌ തുടങ്ങുമെന്ന്‌ രാജ്യത്ത്‌ രജിസ്റ്റര്‍ ചെയ്‌ത ആദ്യത്തെ സ്‌മോള്‍ ആന്റ്‌ മീഡിയം റിയല്‍ എസ്റ്റേറ്റ്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ ട്രസ്റ്റ്‌(എസ്‌എം ആര്‍ഐഐടി) ആയ പ്രോപ്പര്‍ട്ടി ഷെയര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ ട്രസ്റ്റ്‌ അറിയിച്ചു. ഏപ്രില്‍ 16 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌.

പ്രോപ്പര്‍ട്ടി ഷെയര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ ട്രസ്റ്റ്‌ നടത്തുന്ന മൂന്നാമത്തെ ഐപിഒ ആണിത്‌. 244.65 കോടി രൂപയാണ്‌ ഐപിഒ വഴി സമാഹരിക്കുന്നത്‌. ഒരു യൂണിറ്റിന്‌ 10-10.5 ലക്ഷം രൂപയാണ്‌ ഇഷ്യു വില. അതായത്‌ ഏറ്റവും ചെറിയ നിക്ഷേപ തുക 10 ലക്ഷം രൂപയായിരിക്കും. പൂര്‍ണമായും പുതിയ യൂണിറ്റുകളുടെ വില്‍പ്പനയാണ്‌ നടത്തുന്നത്‌. ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്‌) വഴി നിലവിലുള്ള യൂണിറ്റുകളുടെ വില്‍പ്പനയില്ല.

ഐപിഒ വഴി സമാഹരിക്കുന്ന തുക അഹമ്മദാബാദിലെ നെഹ്‌റു നഗറില്‍ സ്ഥിതി ചെയ്യുന്ന വീനസ്‌ സ്‌ട്രാറ്റം എന്ന കെട്ടിടത്തിന്റെ ഏഴ്‌ നിലകള്‍ ഏറ്റെടുക്കാന്‍ വനിയോഗിക്കും. ഏപ്രില്‍ 17ന്‌ ഓഹരികളുടെ അലോട്ട്‌മെന്റ്‌ നടക്കും. ഏപ്രില്‍ 24ന്‌ യൂണിറ്റുകള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും.

X
Top