രാജ്യത്തിന്റെ ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നുറിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽ

ഈയാഴ്‌ച വിപണിയിലെത്തുന്നത് രണ്ട്‌ ഐപിഒകള്‍

ബാങ്കിംഗ്‌ ഇതര ധനകാര്യ സ്ഥാപനമായ എസ്‌ബിഎഫ്‌സി ഫിനാന്‍സ്‌, ബയോടെക്‌നോളജി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍കോര്‍ഡ്‌ ബയോടെക്‌ എന്നീ കമ്പനികളുടെ ഐപിഒ ഈയാഴ്‌ച തുടങ്ങും.

എസ്‌ബിഎഫ്‌സി ഫിനാന്‍സിന്റെ ഐപിഒ ഓഗസ്റ്റ്‌ മൂന്ന്‌ മുതല്‍ ഏഴ്‌ വരെ നടക്കും. 54-57 രൂപയാണ്‌ ഓഫര്‍ വില.

1025 കോടി രൂപയാണ്‌ കമ്പനി ഐപിഒ വഴി സമാഹരിക്കുന്നത്‌. 600 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 425 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെട്ടതാണ്‌ ഐപിഒ.

കോണ്‍കോര്‍ഡ്‌ ബയോടെക്‌ ഐപിഒ ഓഗസ്റ്റ്‌ നാല്‌ മുതല്‍ എട്ട്‌ വരെ നടക്കും. 705-741 രൂപയാണ്‌ ഓഫര്‍ വില. 1555 കോടി രൂപയാണ്‌ കമ്പനി ഐപിഒ വഴി സമാഹരിക്കുന്നത്‌.

പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ വഴി പ്രൊമോട്ടര്‍മാരുടെയും ഓഹരിയുടമകളുടെയും കൈവശമുള്ള ഓഹരികളാണ്‌ വിറ്റഴിക്കുന്നത്‌.

ഓഗസ്റ്റ്‌ 17ന്‌ അര്‍ഹരായ നിക്ഷേപകരുടെ അക്കൗണ്ടുകളില്‍ ഓഹരികള്‍ ക്രെഡിറ്റ്‌ ചെയ്യപ്പെടും. ഓഗസ്റ്റ്‌ 18ന്‌ ഓഹരികള്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്യും.

പരേതനായ രാകേഷ്‌ ജുന്‍ജുന്‍വാലയ്‌ക്കും ഭാര്യ രേഖ ജുന്‍ജുന്‍വാലയ്‌ക്കും നിക്ഷേപമുള്ള കമ്പനിയാണ്‌ കോണ്‍കോര്‍ഡ്‌ ബയോടെക്‌.

2004ലാണ്‌ ഇരുവരും കമ്പനിയില്‍ നിക്ഷേപം നടത്തിയത്‌.

X
Top