ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരമ്പരകളുടെ ടീവി, ഡിജിറ്റല്‍ അവകാശങ്ങള്‍ ലേലത്തിന്

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഉഭയകക്ഷി പരമ്പരകളുടെ പ്രക്ഷേപണ, ഡിജിറ്റല്‍ അവകാശങ്ങള്‍ ബിസിസിഐ ( ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോണ്‍ ബോര്‍ഡ്) ഉടന്‍ ലേലത്തില്‍ വയ്ക്കും.

ജൂലൈയില്‍ നടക്കുന്ന ലേലത്തില്‍ ഡിസ്‌നി സ്റ്റാര്‍, വയാകോം 18, സോണി-സീ സഖ്യം മത്സരിക്കുമെന്ന് കരുതുന്നു. 5 വര്‍ഷത്തേയ്ക്കുള്ള പ്രക്ഷേപണത്തിന്റെ മൂല്യം 2 ബില്യണ്‍ ഡോളറാകും.

ടിവി, ഡിജിറ്റല്‍ അവകാശങ്ങള്‍ക്ക് പ്രത്യേകം ലേലം നടത്തും. ഇതിനായുള്ള ക്രമീകരണങ്ങള്‍ സജ്ജമാക്കി വരികയാണ്. ടിവി, ഡിജിറ്റല്‍ അവകാശങ്ങള്‍ വേര്‍പെടുത്തിയതിനെ തുടര്‍ന്ന് 2023-27 വര്‍ഷത്തേയ്ക്കുള്ള ഐപിഎല്‍ അവകാശ മൂല്യം 48390 കോടി രൂപയായിരുന്നു.

നേരത്തെയുണ്ടായിരുന്നതിന്റെ മൂന്നിരട്ടിയാണിത്.

അഞ്ച് വര്‍ഷത്തെ (2018 നും 2023 നും ഇടയിലുള്ളത് ) ഐപിഎല്‍ സംയോജിത മീഡിയ അവകാശങ്ങള്‍ക്കായി ഡിസ്‌നി സ്റ്റാര്‍ 16,147 കോടി രൂപ നല്‍കി. ഉഭയകക്ഷി അവകാശങ്ങള്‍ക്കായുള്ള കരാര്‍ മാര്‍ച്ചില്‍ അവസാനിച്ചു.

ഐപിഎല്‍ ലേലം വഴി 6 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ ബിസിസിഐയ്ക്കായിരുന്നു. നിലവില്‍ ലോകത്തിലെ ഏറ്റവും ധനികരായ ഭരണസമിതിയാണ് അവര്‍.

X
Top