എരുമ ഇറച്ചി കയറ്റുമതി കുതിക്കുന്നു ◆ ഉള്ളി വില കുറയുമെന്ന് കേന്ദ്രം ◆ പിഎം സൂര്യഘർ പദ്ധതി: രാജ്യത്ത് പുരപ്പുറ സോളർ സ്ഥാപിച്ചവരുടെ എണ്ണം 60 ലക്ഷം കടന്നു; 21 ലക്ഷം വീടുകളിൽ വൈദ്യുതി ബിൽ പൂജ്യം ◆ ജിഎസ്ടി യോഗത്തിൽ നിർണായക തീരുമാനങ്ങൾ ◆ ഇന്ത്യയ്ക്കായി 5 വൻ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ◆

ഉത്പാദനം കുറഞ്ഞതോടെ മഞ്ഞൾ വില കുതിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് മഞ്ഞള് വില ഉയര്ന്നുതുടങ്ങി. ചില്ലറവിപണിയില് കിലോയ്ക്ക് 200 രൂപവരെയെത്തി. ഉത്പാദനം കുറഞ്ഞതോടെ വിപണിയില് പുതിയ മഞ്ഞള്വരവ് കുറഞ്ഞതാണ് വില ഉയരാന് കാരണം. ചൂട് കൂടിയതും കൃഷിയെ ബാധിച്ചിട്ടുണ്ട്.

വില ഇനിയും കൂടിയേക്കുമെന്ന പ്രതീക്ഷയില് ചില വ്യാപാരികളും കര്ഷകരും മഞ്ഞള് പൂഴ്ത്തിവയ്ക്കുന്നതും വില ഉയരാന് കാരണമായിട്ടുണ്ട്. ഏപ്രില്-മേയ് മാസങ്ങളിലാണ് സംസ്ഥാനത്ത് മഞ്ഞള് വിളവെടുപ്പ് നടക്കുന്നത്.

മുന് വര്ഷത്തെ അപേക്ഷിച്ച് മഞ്ഞള് ലഭ്യത ഇത്തവണ 30 ശതമാനത്തോളം കുറയുമെന്നാണ് വ്യാപാരികള് പറയുന്നത്.

കഴിഞ്ഞവര്ഷം ഈ കാലയളവില് ചില്ലറവിപണിയില് മഞ്ഞളിന് കിലോയ്ക്ക് 100-120 രൂപയായിരുന്നു വില.

വിളവ് മോശമായാല് മഞ്ഞളില് അടങ്ങിയിട്ടുള്ള കുര്കുമിന്റെ അളവ് കുറയാനും സാധ്യതയുണ്ട്. വിദേശ വിപണികളില് കുര്കുമിന് കൂടിയ മഞ്ഞളിനാണ് ആവശ്യക്കാര്. പാചകത്തിന് പുറമേ, മരുന്നിനും സൗന്ദര്യവര്ധക വസ്തുക്കളിലുമാണ് പ്രധാനമായും മഞ്ഞള് ഉപയോഗിക്കുന്നത്.

രാജ്യത്ത് തെലങ്കാന, മഹാരാഷ്ട്ര, കര്ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവയാണ് മഞ്ഞള് ഉത്പാദനത്തില് മുന്നിലുള്ള ആദ്യ അഞ്ച് സംസ്ഥാനങ്ങള്.

ഉത്പാദനത്തില് കേരളത്തിന് പതിമൂന്നാം സ്ഥാനമാണ്. ഏതാണ്ട് 7,300 ടണ്ണാണ് കേരളത്തിന്റെ സംഭാവന. അതേസമയം, ഇന്ത്യയാണ് മഞ്ഞള് ഉത്പാദനത്തിലും കയറ്റുമതിയിലും മുന്നിലുള്ള രാജ്യം.

അമേരിക്കയാണ് ഇന്ത്യയുടെ പ്രധാന വിപണി. കൂടാതെ, ഗള്ഫ് രാജ്യങ്ങളും ഇന്ത്യന് മഞ്ഞളിന്റെ ആരാധകരാണ്.

X
Top