ആഗോള സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതിയുമായി കേരളംഇന്ത്യയുടെ വളര്‍ച്ച സുസ്ഥിരമെന്ന് റിസര്‍വ് ബാങ്ക്10 മാസത്തിനിടെ രാജ്യത്ത് 4,245 കോടി രൂപയുടെ സൈബർ തട്ടിപ്പുകൾചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നു

ടിക് ടോക് വില്‍പനയ്ക്ക് കളമൊരുക്കി ട്രംപ്‌

വാഷിങ്ടണ്‍: ചൈനീസ് ഷോർട്ട് വീഡിയോ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ ടിക്ടോക് വില്‍പനയ്ക്ക് കളമൊരുക്കി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഇതുസംബന്ധിച്ച്‌ നാല് കമ്പനികളുമായി തന്റെ ഭരണകൂടം ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. എല്ലാ കമ്പനികളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും യു.എസ്. പ്രസിഡന്റ് കൂട്ടിച്ചേർത്തു.

സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ ടിക് ടോക്കിന് യുഎസില്‍ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. വില്‍പനയ്ക്ക് തയ്യാറല്ലെങ്കില്‍ രാജ്യത്ത് ടിക്ടോക് നിരോധിക്കുമെന്ന് ഉടമകളായ ബൈറ്റ് ഡാൻസിന് യു.എസ്. മുന്നറിയിപ്പും നല്‍കിയിരുന്നു.

പുതുതായി അധികാരമേറ്റ ട്രംപ് ഭരണകൂടമാണ് ടിക്ടോക്കിന് ഇളവനുവദിച്ചത്.
ഏപ്രില്‍ അഞ്ച് വരെയാണ് ട്രംപ് ടിക്ടോക്കിന് സമയം നല്‍കിയത്. എക്സിക്യുട്ടീവ് ഓർഡറിലൂടെയായിരുന്നു ഇത്.

ടിക്ടോക്ക് വില്‍ക്കുന്നതിനുവേണ്ടി സമയം ഇനിയും നീട്ടിനല്‍കാമെന്നും ട്രംപ് പറഞ്ഞു.

വൈസ് പ്രസിഡന്റഅ ജെ.ഡി. വാൻസ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കള്‍ വാല്‍സ് എന്നിവർക്കാണ് ടിക്ടോക്കിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട ചർച്ചകള്‍ നടത്താനുള്ള ചുമതല.

X
Top