രാജ്യത്തിന്റെ ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നുറിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽ

ട്രാഫിക് നിയമലംഘനത്തിന് 2022ല്‍ 96 ലക്ഷം കേസുകള്‍

ബെംഗളൂരു: വിവിധ ഗതാഗത നിയമലംഘനങ്ങള്ക്ക് കഴിഞ്ഞവര്ഷം നഗരത്തില് 96, 10,874 കേസുകളെടുത്തതായി ട്രാഫിക് പോലീസ്. ഇവയില് ഭൂരിഭാഗവും പിഴചുമത്തിയ കേസുകളാണ്. എങ്കിലും ഗതാഗത നിയമലംഘനങ്ങള് വര്ധിക്കുന്നത് വലിയ പ്രതിസന്ധിയായാണ് ട്രാഫിക് പോലീസ് കാണുന്നത്. ഹെല്മെറ്റ് ധരിക്കാത്തതിന് മാത്രം 6.49 ലക്ഷം കേസുകളാണെടുത്ത്.

അനധികൃത പാര്ക്കിങ് നടത്തിയവരാണ് രണ്ടാം സ്ഥാനത്ത്. 10.38 ലക്ഷം പേര്ക്കെതിരേ അധികൃത പാര്ക്കിങ്ങിന് കേസെടുത്തു. വണ്വേ തെറ്റിച്ചതിനും സിഗ്നല് തെറ്റിച്ചതിനും മദ്യപിച്ച് വാഹനമോടിച്ചതിനുമെടുത്ത കേസുകളുടെ എണ്ണം ഒന്നരലക്ഷത്തിനും നാലുലക്ഷത്തിനും ഇടയിലാണ്.

ഇത്തവണ താരതമ്യേന കുറഞ്ഞകേസുകള് രജിസ്റ്റര് ചെയ്തത് ഇരുചക്ര വാഹനങ്ങളില് അഭ്യാസപ്രകടനം നടത്തിയതിനാണ്. മുന് വര്ഷങ്ങളില് ഇത്തരം കേസുകളുടെ എണ്ണം 300 മുകളിലായിരുന്നെങ്കില് 85 കേസുകള് മാത്രമാണ് 2022ല് രജിസ്റ്റര് ചെയ്തത്.

റോഡരികിലെ നടപ്പാതകളിലൂടെ വാഹനമോടിക്കുന്നതിലും ഇത്തവണ കുറവുണ്ടായിട്ടുണ്ട്. 17,084 കേസുകളാണ് ഈ വിഭാഗത്തില് രജിസ്റ്റര് ചെയ്ത്. അതേസമയം, ഗതാഗതനിയമങ്ങളില് ബോധവത്കരണം നടത്താന് ഈ വര്ഷവും സമഗ്രമായ പദ്ധതികളാണ് ബെംഗളൂരു ട്രാഫിക് പോലീസ് ആവിഷ്കരിക്കുന്നത്.

സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വിവിധ പ്രദേശങ്ങളില് നടത്തുന്ന ബോധവത്കരണങ്ങള്ക്കൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങള് കേന്ദ്രീകരിച്ചും ബോധവത്കരണം സംഘടിപ്പിക്കും.

ഈ വര്ഷം കൂടുതല് പ്രദേശങ്ങളില് സിഗ്നലുകള് സ്ഥാപിക്കുന്നതടക്കമുള്ള നടപടികള് സ്വീകരിക്കുമെന്നും ട്രാഫിക് പോലീസ് അറിയിച്ചു.

X
Top