പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്കേരളത്തിലേക്കുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 44% ഇടിവ്ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

സാങ്കേതികമായി നിഫ്റ്റി ദുര്‍ബലമെന്ന് വിദഗ്ധര്‍

കൊച്ചി: ഫെബ്രുവരി 17 ന് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടത്തിലായി. സെന്‍സെക്‌സ് 317 പോയിന്റ് താഴ്ന്ന് 61003 ലെവലിലും നിഫ്റ്റി50 92 പോയിന്റ് താഴ്ന്ന് 17,944 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ ദീര്‍ഘ അപ്പര്‍,ലോവര്‍ വിക്കുകളോട് കൂടിയ കുറിയ ബെയറിഷ് കാന്‍ഡില്‍ പ്രതിദിന ചാര്‍ട്ടില്‍ രൂപപ്പെട്ടു.

സാങ്കേതികമായി, നിഫ്റ്റി താഴ്ച വരിക്കുന്നതിന്റെ സൂചനയാണിത്, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ്, നാഗരാജ് ഷെട്ടി പറയുന്നു.ഹ്രസ്വകാലത്തില്‍ വിപണി ദുര്‍ബലമായിരിക്കും.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 17,897- 17,862 -17,805.
റെസിസ്റ്റന്‍സ്: 18,011- 18,047 – 18,104.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 40,935- 40,785- 40,543
റെസിസ്റ്റന്‍സ്: 41,4190-41,568-41,811.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
പവര്‍ഗ്രിഡ്
ഗെയില്‍
എച്ച്ഡിഎഫ്‌സി
സണ്‍ ഫാര്‍മ
സിപ്ല
എച്ച്ഡിഎഫ്‌സി ലൈഫ്
ഗോദ്‌റേജ് സിപി
ഡാബര്‍
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
എസ്ബിഐ കാര്‍ഡ്

പ്രധാന ബള്‍ക്ക് ഡീലുകള്‍
പ്രിക്കോള്‍: 15.7 ശതമാനം ഓഹരി അല്ലെങ്കില്‍ 1.91 കോടി ഇക്വിറ്റി ഓഹരികള്‍ ഓട്ടോമോട്ടീവ് ഘടക നിര്‍മാതാക്കളായ മിന്‍ഡ കോര്‍പ്പറേഷന്‍ ഏറ്റെടുത്തു. 1.44 കോടി ഓഹരികള്‍ ഷെയറൊന്നിന് ശരാശരി 209 രൂപ നിരക്കിലും 46.49 ലക്ഷം ഓഹരികള്‍ ശരാശരി 208.93 രൂപ നിരക്കിലും മിന്‍ഡ സ്വന്തമാക്കുകയായിരുന്നു. 10 ഓഹരിയുടമകള്‍ 1.43 കോടി ഓഹരികള്‍ അല്ലെങ്കില്‍ 11.75 ശതമാനം ഓഹരികള്‍ ഓഫ്ലോഡ് ചെയ്തു.ഷെയറൊന്നിന് ശരാശരി 209 രൂപ നിരക്കില്‍. മൊത്തം ഇടപാട് തുക ഏകദേശം 299.45 കോടി രൂപ. എയ്ഡോസ് ഇന്ത്യ ഫണ്ടും മിനര്‍വ എമര്‍ജിംഗ് ഓപ്പര്‍ച്യുണിറ്റീസ് ഫണ്ടുമാണ് കൂടുതല്‍ വിറ്റഴിച്ചത്. ഇരുവരും 4.92 ശതമാനം ഓഹരികള്‍ ഓഫ്ലോഡ് ചെയ്തു.സ്ട്രീം വാല്യൂ ഫണ്ട്, യുണീക്ക് ഫിന്‍മാന്‍ കണ്‍സള്‍ട്ടന്‍സി, അന്റാര ഇന്ത്യ എവര്‍ഗ്രീന്‍ ഫണ്ട്, രാധേ ബില്‍ഡ്ഹോം, അനിരുദ്ധ് ദമാനി, ആകര്‍ഷന്‍ ഇന്‍കോ വെസ്റ്റേറ്റ്‌സ്, എംകെ എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നിവയാണ് ഓഹരികള്‍ വിറ്റഴിച്ച മറ്റുള്ളവര്‍.

പ്രിന്‍സ് പൈപ്പ്‌സ് ആന്റ് ഫിറ്റിംഗ്‌സ്: വിപുല്‍ ജയന്ത് ചീഡ 1327500 ഓഹരികള്‍ 585 രൂപ നിരക്കില്‍ വിറ്റഴിച്ചു. നോര്‍ഗസ് ബാങ്ക്, ഗവണ്‍മെന്റ് പെന്‍ഷന്‍ ഫണ്ട് ഗ്ലോബലിന് വേണ്ടി 902000 ഓഹരികള്‍ സമാന നിരക്കില്‍ വാങ്ങി. പരാഗ് ജയന്ത് ചീഡ 823000 ഓഹരികള്‍ സമാന നിരക്കില്‍ വില്‍പന നടത്തി.

സാഹ് പോളിമേഴ്‌സ് ലിമിറ്റഡ്: ലീഡിംഗ് ലൈറ്റ് ഫണ്ട് 374602 ഓഹരികള്‍ 83.9 രൂപ നിരക്കില്‍ വില്‍പന നടത്തി.

ശേര എനര്‍ജി ലിമിറ്റഡ്: സുനില്‍ ദംഗ്യാച് 20000 ഓഹരികള്‍ 64.1 രൂപ നിരക്കില്‍ വാങ്ങി. ആല്‍ഫ ആള്‍ട്ടര്‍നേറ്റീവ്‌സ് 166000 ഓഹരികള്‍ 65.64 രൂപ നിരക്കില്‍ വില്‍പന നടത്തി. പ്രൊവിന്‍ഷ്യല്‍ ഫിനാന്‍സ് ഫണ്ട് 130000 ഓഹരികള്‍ 67.3 രൂപ നിരക്കില്‍ വില്‍പന നടത്തി.

X
Top