
കൊച്ചി: നാല് ദിവസത്തെ തുടര്‍ച്ചയായ മുന്നേറ്റത്തിന് ശേഷം ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ബുധനാഴ്ച തിരുത്തല്‍ വരുത്തി. ബിഎസ്ഇ സെന്‍സെക്‌സ് 200 പോയിന്റ് താഴെ 60,906 ലെവലിലും നിഫ്റ്റി50 63 പോയിന്റ് ഇടിഞ്ഞ് 18,083 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ബെയറിഷ് ബെല്‍റ്റ് ഹോള്‍ഡ് കൈന്‍ഡ് പാറ്റേണ്‍ രൂപപ്പെട്ടു.
ഇടിവ് നേരിട്ടെങ്കിലും ഉയര്‍ച്ച പ്രവണത അതേപടി തുടരുകയാണെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി നിരീക്ഷിക്കുന്നു.18,100-18,200 റെസിസ്റ്റന്‍സില്‍ ബലഹീനത കാണുന്നില്ല. ഹയര്‍ ടോപ്പ്, ഹയര്‍ ബോട്ടം പാറ്റേണ്‍ നിലനില്‍ക്കുന്നുണ്ട്.
17900 ത്തിലായിരിക്കും പിന്തുണ ലഭ്യമാവുകയെന്നും ഷെട്ടി പറഞ്ഞു.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,054-18,023 & 17,973
റെസിസ്റ്റന്‍സ്: 18,153 -18,184-18,233.
നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 41,069- 40,971- 40,813
റെസിസ്റ്റന്‍സ്: 41,385 – 41,483 & 41,641
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ബയോകോണ്‍
ബോഷ്
എച്ച്ഡിഎഫ്‌സി
ടിസിഎസ്
പവര്‍ഗ്രിഡ്
കോട്ടക് ബാങ്ക്
പിഐ ഇന്‍ഡസ്ട്രീസ്
എച്ച്ഡിഎഫ്‌സി ബാങ്ക്
ടാറ്റ കണ്‍സ്യൂമര്‍
ടോറന്റ് ഫാര്‍മ
പ്രധാന ഇടപാടുകള്‍
വെരിറ്റാസ് (ഇന്ത്യ): പ്രമോട്ടര്‍ നിതി നിതിന്‍കുമാര്‍ ദിദ്വാനിയ കമ്പനിയിലെ 8.6 ലക്ഷം ഓഹരികള്‍ (അല്ലെങ്കില്‍ 3.2 ശതമാനം ഓഹരികള്‍) ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെ ഓഹരിയൊന്നിന് 117.25 രൂപ നിരക്കില്‍ വിറ്റു. 2022 സെപ്തംബര്‍ വരെ 6.57 ശതമാനം ഷെയര്‍ഹോള്‍ഡിംഗ് ഉണ്ടായിരുന്ന സ്വാന്‍ എനര്‍ജിയാണ് ഓഹരി വാങ്ങിയത്.
ഷെരിം ഇന്‍വൈറ്റ്്: കൈറസ് ശവക് ദാദാചാഞ്ചി 6600000 ഓഹരികള്‍ 104 രൂപ നിരക്കില്‍ വാങ്ങി. ഇവര്‍ തന്നെ 8400000 ഓഹരികള്‍ അതേ വിലയില്‍ വാങ്ങി. എന്നാല്‍ ട്രസ്റ്റ് കാപിറ്റല്‍ സര്‍വീസസ് 8400000 ഓഹരികള്‍ സമാനവിലയില്‍ വില്‍പന നടത്തി.
വീറ്റോ സ്വിച്ച്ഗിയര്‍ കേബിള്‍ടിവി: 105000 ഓഹരികള്‍ 118.39 രൂപ നിരക്കില്‍ ലോധ ഭൂപേഷേ കുമാര്‍ വാങ്ങി.
സെപ്തംബര്‍ പാദ ഫലങ്ങള്‍ പ്രഖ്യാപിക്കുന്ന കമ്പനികള്‍
എച്ച്ഡിഎഫ്‌സി, ഹീറോ മോട്ടോകോര്‍പ്പ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍, വോഡഫോണ്‍ ഐഡിയ, അദാനി എന്റര്‍െ്രെപസസ്, അജന്ത ഫാര്‍മ, അമര രാജ ബാറ്ററികള്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി വില്‍മര്‍, ബാങ്ക് ഓഫ് ഇന്ത്യ, ബ്ലൂ സ്റ്റാര്‍, കോറമാണ്ടല്‍ ഇന്റര്‍നാഷണല്‍, ദേവയാനി ഇന്റര്‍നാഷണല്‍, ഇന്ത്യന്‍ ബാങ്ക്, ജെകെ ലക്ഷ്മി സിമന്റ്, റെയ്മണ്ട്, എസ്ആര്‍എഫ്, വെല്‍സ്പണ്‍ കോര്‍പ്പറേഷന്‍ എന്നിവ സെപ്തംബര്‍ പാദ ഫലങ്ങള്‍ പ്രഖ്യാപിക്കും.