
മുംബൈ: ദീപാവലി ബലിപ്രതിപാദ പ്രമാണിച്ച് ഒക്ടോബര്‍ 26 ന് അടച്ച മാര്‍ക്കറ്റ്, തലേദിവസം അര ശതമാനം താഴ്ന്നാണ് ക്ലോസ് ചെയ്തത്. പ്രതിമാസ ഫ്യൂച്ചറുകള്‍, ഓപ്ഷന്‍ കരാറുകള്‍ ഒക്ടോബര്‍ 27 ന് അവസാനിക്കാനിരിക്കെ ഏഴ് ദിവസത്തെ വിജയ പരമ്പരയ്ക്ക് വിപണി ഇതോടെ തിരശ്ശീലയിട്ടു. സെന്‍സെക്‌സ് 288 പോയിന്റ് താഴ്ന്ന് 59,544 ലും നിഫ്റ്റി 75 പോയിന്റ് താഴ്ന്ന് 17,656 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ബെയറിഷ് ബെല്‍റ്റ് ഹോള്‍ഡിനോട് സാമ്യമുള്ള ബെയറിഷ് മെഴുകുതിരി രൂപപ്പെട്ടു. എന്തായാലും, നിഫ്റ്റി അതിന്റെ ഹ്രസ്വകാല ഉയര്‍ച്ച തുടരുകയാണ്. മുമ്പത്തെ സ്വിംഗ് ഹൈയായ 17,429 ന് മുകളിലാണ് കഴിഞ്ഞ കുറച്ച് ആഴ്ചകളായി സൂചികയുള്ളതെന്ന് വ്യക്തം.
2021 (18,604), 2022 (18,350) എന്നീ വര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിലവാരം നിലനിര്‍ത്തിയ താഴോട്ട് ചരിഞ്ഞ ട്രെന്‍ഡ് ലൈനിന് മുകളിലാണ് സൂചിക ക്ലോസ് ചെയ്തതെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിലെ സീനിയര്‍ ടെക്നിക്കല്‍ ആന്‍ഡ് ഡെറിവേറ്റീവ് അനലിസ്റ്റ് സുബാഷ് ഗംഗാധരന്‍ നിരീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ സമീപദിനങ്ങളില്‍ തിരുത്തല്‍ സംഭവിക്കാനാണ് സാധ്യത. മുന്നേറ്റം തുടരണമെങ്കില്‍, നിഫ്റ്റിക്ക് 17,607-17,503 എന്ന അടിയന്തര പിന്തുണയ്ക്ക് മുകളില്‍ നില്‍ക്കേണ്ടതുണ്ട്.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,635- 17,594 – 17,527
റെസിസ്റ്റന്‍സ്: 17,768-17,809 -17,876
നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 41,030- 40,910 – 40,716
റെസിസ്റ്റന്‍സ്: 41,419, 41,540 -41,734
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ജിഎസ്പിഎല്‍
പിഐ ഇന്‍ഡസ്ട്രീസ്
എച്ച്ഡിഎഫ്‌സി
ഇന്‍ഫോസിസിസ്
ബാറ്റ
വോള്‍ട്ടാസ്
പെട്രോനെറ്റ്
ആര്‍ഇസി
ഒഎഫ്എസ്എസ്
കോറമാന്‍ഡല്‍
പ്രധാന ഇടപാടുകള്‍
സിഎസ്ബി ബാങ്ക് ലിമിറ്റഡ്: ബാങ്കിന്റെ 2639673 ഓഹരികള്‍ 232.3 രൂപ നിരക്കില്‍ മെയ്ബാങ്ക് സെക്യൂരിറ്റീസ് പിടിഇ ലിമിറ്റഡ് വാഹ്ങി. അത്രയും ഓഹരികള്‍ നൊമൂറ സിംഗപ്പൂര്‍ സമാന വിലയില്‍ വില്‍പന നടത്തി.
പെയ്‌സ് ഇ കൊമേഴ്‌സ് വെഞ്ച്വേഴ്‌സ് ലിമിറ്റഡ്: ഫിന്‍ഡോക് ഇന്‍വെസ്റ്റ് മാര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ 195600 ഓഹരികള്‍ 114.85 രൂപ നിരക്കില്‍ വില്‍പന നടത്തി.
പഞ്ചാബ് ആല്‍ക്കലീസ് ആന്റ് കെമിക്കല്‍ ലിമിറ്റഡ്: ക്വാന്റ് മ്യൂച്വല്‍ ഫണ്ട് 4556962 ഓഹരികള്‍ 79 രൂപ നിരക്കില്‍ വാങ്ങി. പാരാമോനെ കോണ്‍സപ്റ്റ്‌സ് 2100000 ഓഹരികള്‍ 79.18 രൂപ നിരക്കില്‍ വില്‍പന നടത്തി.