
കൊച്ചി: അസ്ഥിരമായ സെഷനില്‍, നിഫ്റ്റി ബുധനാഴ്ച 17,500 പോയിന്റ് നിലനിര്‍ത്തി. ലോഹം, ബാങ്ക് മേഖലകളുടെ മികച്ച പ്രകടനമാണ് സൂചികയെ തുണച്ചത്. ‘ ഉയര്‍ന്ന ടോപ്പ്ഹയര്‍ ബോട്ടം ഫോര്‍മേഷന്‍ നിലനിര്‍ത്താനും 17,500 മാര്‍ക്കിന് മുകളില്‍ ക്ലോസ് ചെയ്യാനും സാധിച്ചു.സൂചികയുടെ ഹ്രസ്വകാല ശക്തിയാണ് ഇത് വിളിച്ചോതുന്നത്, ‘ ജിഇപിഎല്‍ ക്യാപിറ്റലിലെ എവിപി ടെക്‌നിക്കല്‍ റിസര്‍ച്ച്, വിദ്യാന്‍ സാവന്ത് പറഞ്ഞു.
വിലകളില്‍ ബുള്ളിഷ് മൊമന്റം കാണിക്കുന്ന ആര്‍എസ്‌ഐ (ആപേക്ഷിക ശക്തി സൂചിക) ഇക്കാര്യം അടിവരയിടുന്നു. കണ്‍സോളിഡേഷനില്‍ നിന്നും ബ്രേക്ക് ഔട്ട് ആരംഭിച്ച സൂചിക പ്രയാണം തുടരുമെന്നും 17663 ലേയ്ക്കും തുടര്‍ന്ന്, 17843 ലേയ്ക്കും പ്രവേശിക്കുമെന്നും സാവന്ത് പറഞ്ഞു. 17175 ല്‍ പിന്തുണ ലഭ്യമാകും.
പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,463- 17,391
റെസിസ്റ്റന്‍സ്: 17,586 – 17,638.
നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 38,161- 38,034
റെസിസ്റ്റന്‍സ്: 38,161-38,034
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഐഒസി
എച്ച്ഡിഎഫ്‌സി ബാങ്ക്
ടിസിഎസ്
എച്ച്‌സിഎല്‍ ടെക്
അംബുജ സിമന്റ്
ആല്‍കെം
ബാറ്റ ഇന്ത്യ
ലാര്‍സണ്‍ ആന്റ് ടൂബ്രോ
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
വോള്‍ടാസ്
വ്യാഴാഴ്ച പ്രവര്‍ത്തനഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍
അപ്പോളോ ഹോസ്പിറ്റല്‍സ് എന്റര്‍െ്രെപസ്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍, അരബിന്ദോ ഫാര്‍മ, ബാറ്റ ഇന്ത്യ, ഭാരത് ഫോര്‍ജ്, ഗുജറാത്ത് അംബുജ എക്‌സ്‌പോര്‍ട്ട്‌സ്, ഗ്രീവ്‌സ് കോട്ടണ്‍, ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് & എഞ്ചിനീയര്‍മാര്‍, ഹിമാദ്രി സ്‌പെഷ്യാലിറ്റി കെമിക്കല്‍, കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ്, പേജ് ഇന്‍ഡസ്ട്രീസ്, ഫീനിക്‌സ് പുരാവന്‍കാരാപ്പ് മില്‍സ്. ഫുഡ്‌സ് ഇന്ത്യ, ശില്‍പ മെഡികെയര്‍, സ്‌പെന്‍സേഴ്‌സ് റീട്ടെയില്‍, സണ്‍ടെക്ക് റിയാലിറ്റി, ട്രെന്റ്, വിപുല്‍ ഓര്‍ഗാനിക്‌സ്, വണ്ടര്‍ല ഹോളിഡേയ്‌സ് എന്നീ കമ്പനികള്‍,വ്യാഴാഴ്ച ജൂണ്‍ പാദ പ്രവര്‍ത്തനഫലം പ്രഖ്യാപിക്കും.