ഇന്ത്യ-ചൈന അരി വ്യാപാരത്തർക്കം: മൂന്ന് ഇന്ത്യൻ കമ്പനികളുടെ ഇറക്കുമതി ലൈസൻസ് റദ്ദാക്കിഇന്ത്യയിലെ ആദ്യ വൻകിട സ്വകാര്യ സ്വർണഖനി തുറക്കുന്നുഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയായി ചൈനഎൽപിജി ഉപഭോഗത്തിൽ ഇടിവ്ഇന്ധനച്ചെലവ് കുത്തനെ കൂടുന്നു; വിമാന ടിക്കറ്റ് നിരക്ക് ഉയരാന്‍ സാധ്യത

മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 40 ലക്ഷം കോടി പിന്നിട്ടു

മുംബൈ: രാജ്യത്തെ മ്യൂച്വല് ഫണ്ടുകള് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി ഇതാദ്യമായി 40 ലക്ഷം കോടി രൂപ പിന്നിട്ടു. കോവിഡിനു ശേഷമുണ്ടായ വിപണിയുടെ മുന്നേറ്റവും ചെറുകിട നിക്ഷേപകരുടെ വന് തോതിലുള്ള പങ്കാളിത്തവുമാണ് ആസ്തിയില് കുതിപ്പുണ്ടാക്കിയത്.രണ്ടു വര്ഷം കൊണ്ടാണ് 30 ലക്ഷം കോടി രൂപയില് നിന്ന് 40 ലക്ഷം കോടിയിലേയ്ക്കെ് ആസ്തി ഉയര്ന്നത്. മുമ്പ് 10 ലക്ഷം കോടിയാകാന് മൂന്നുവര്ഷത്തിലേറെ കാലയളവ് വേണ്ടി വന്നിരുന്നു.2014 മെയിലെ കണക്കുപ്രകാരം ഫണ്ടുകളുടെ മൊത്തം ആസ്തി 10 ലക്ഷം കോടി രൂപയായിരുന്നു. 2017 ഓഗസ്റ്റിലെത്തിയപ്പോള് 20 ലക്ഷം കോടിയായി. 2020 നവംബറില് 30 ലക്ഷം കോടിയും.നവംബര് അവസാനത്തെ കണക്കുപ്രകാരം മുന് നിരയിലെ അഞ്ച് ഫണ്ട് ഹൗസുകളുടെ ആസ്തി വിഹിതം 55ശതമാനമായിരുന്നു. 7.1 ലക്ഷം കോടി രൂപ കൈകാര്യം ചെയ്യുന്ന എസ്ബിഐ മ്യൂച്വല് ഫണ്ടാണ് ആസ്തിയില് മുന്നില്. ഐസിഐസിഐ മ്യൂച്വല് ഫണ്ട് 4.9 ലക്ഷം കോടിയോടെ രണ്ടാം സ്ഥാനത്തുണ്ട്.എച്ച്ഡിഎഫ്സി, നിപ്പോണ് ഇന്ത്യ, കൊട്ടക് എന്നീ എഎംസികളാണ് ആസ്തിയുടെ കാര്യത്തില് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. ഇവരെല്ലാംകൂടി കൈകാര്യം ചെയ്യുന്നത് 22.3 ലക്ഷം കോടി രൂപയാണ്. ഓഹരി അധിഷ്ഠിത പദ്ധതികളില് 15.5 ലക്ഷം കോടിയും ഡെറ്റ് ഫണ്ടുകളില് 12.5 ലക്ഷം കോടി രൂപയും.

X
Top