രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

ഏഴ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.35 ലക്ഷം കോടി രൂപയുടെ ഇടിവ്

മുംബൈ: ആദ്യ പത്ത് കമ്പനികളിലെ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ ചോര്‍ച്ച. കഴിഞ്ഞയാഴ്ചയിലെ മാര്‍ക്കറ്റ് ഇടിവാണ് കാരണം. ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ്, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി), ബജാജ് ഫിനാന്‍സ് എന്നിവയുടെ വിപണി മൂല്യം കഴിഞ്ഞ ആഴ്ച 1,35,349.93 കോടി രൂപ ഇടിഞ്ഞു.

ഇതില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) കനത്ത തിരിച്ചടി നേരിട്ടത്.കമ്പനിയുടെ വാല്വേഷന്‍ 47,487.4 കോടി ഇടിഞ്ഞ് 10,86,547.86 കോടി രൂപയിലെത്തി.

തങ്ങളുടെ 2 ശതമാനം തൊഴില്‍ ശക്തി വെട്ടിക്കുറയ്ക്കുമെന്ന് ടിസിഎസ് അറിയിച്ചിരുന്നു. ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്റ്‌സും ഓട്ടോമേഷനും ശക്തമാകുന്ന ഘട്ടത്തില്‍ നൈപുണ്യ വിടവ് പരിഹരിക്കാനാണെന്നാണ് വിശദീകരണം.  ഇതിനെ തുടര്‍ന്ന് കമ്പനി ഓഹരി തകര്‍ച്ച നേരിട്ടു.

അതേസമയം റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവ 39,989.72 കോടി രൂപ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂല്യം 29,936.06 കോടി ഇടിഞ്ഞ് 10,74,903.87 കോടി രൂപയിലും ബജാജ് ഫിനാന്‍സിന്റേത് 22,806.44 കോടി രൂപ ഇടിഞ്ഞ് 5,44962.09 കോടി രൂപയിലും ഇന്‍ഫോസിസിന്റേത് 18694.23 കോടി താഴ്ന്ന് 6,0,927.33 കോടി രൂപയിലും എസ്ബിഐയുടേത് 11,584.43 കോടി രൂപ ഇടിഞ്ഞ് 7,32,864.88 കോടി രൂപയിലും ഐസിഐസിഐ ബാങ്കിന്റേത് 3608 കോടി രൂപ ഇടിഞ്ഞ് 10,50215.14 കോടി രൂപയിലും എല്‍ഐസിയുടേത് 1233.37 കോടി രൂപ ഇടിഞ്ഞ് 5,59,509.30 കോടി രൂപിലുമാണുള്ളത്.

ഹിന്ദുസ്ഥാന്‍ ലിവര്‍ 32,013.18 കോടി രൂപയും എച്ച്ഡിഎഫ്‌സി ബാങ്ക് 5,94667 കോടി രൂപയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് 2,029.87 കോടി രൂപയും കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഏറ്റവും കൂടുതല്‍ വിപണി മൂല്യമുള്ള കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടരുന്നു.

എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഭാരതി എയര്‍ടെല്‍,ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എല്‍ഐസി, ബജാജ് ഫിനാന്‍സ് എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് സൂചിക 1.05 ശതമാനം അഥവാ 863.18 പോയിന്റിടിവാണ് കഴിഞ്ഞയാഴ്ച നേരിട്ടത്.

X
Top