ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

കാര്‍ഡ് ടോക്കണൈസേഷന്‍ അവസാന തിയതി സെപ്റ്റംബർ 30

കാര്‍ഡ് ടോക്കണൈസേഷന്‍ ചെയ്യാനുള്ള അവസാന തിയതി ഈ മാസം 30 ആണ്. ആർബിഐയുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള പണമിടപാടുകൾക്ക് ഇനി കാർഡ് വിവരങ്ങൾ നൽകേണ്ടതില്ല. പകരം ടോക്കണുകൾ നൽകിയാൽ മതി. ഇങ്ങനെ ചയ്യുന്നതിലൂടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകളിലൂടെ നടക്കുന്ന തട്ടിപ്പുകൾ കുറയ്ക്കാൻ സാധിക്കും.

ജൂണിലാണ് ആർബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെ ടോക്കണൈസേഷൻ സമയപരിധി നീട്ടിയത്. നേരത്തെ ഇത് ജൂൺ 30 ആയിരുന്നു. പിന്നീട് മൂന്ന് മാസത്തേക്ക് കൂടി സമയം നീട്ടി നൽകുകയായിരുന്നു.

സുരക്ഷിതമല്ലാത്ത ഓൺലൈൻ ഇടപാടുകളിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായാണ് പുതിയ നിയമങ്ങൾ ആർബിഐ കൊണ്ടുവന്നത്. കാർഡ് നമ്പർ, സിവിവി, കാർഡിന്റെ കാലഹരണ തീയതി തുടങ്ങിയ ക്രെഡിറ്റ് കാർഡ് ഡാറ്റ പലപ്പോഴും നൽകേണ്ടി വരും. ഇത് പേയ്‌മെന്റ് എളുപ്പത്തിനായി വ്യാപാരികളുടെ ഡാറ്റാബേസുകളിൽ സൂക്ഷിക്കുകയും ചെയ്യുന്നു.

എന്നാൽ ഈ ഡാറ്റ സൂക്ഷിക്കൽ സുരക്ഷിതമല്ല. വെബ്സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടാൽ ഈ വിവരങ്ങൾ തെറ്റായി ഉപയോഗിച്ചേക്കാം. സുരക്ഷാ മുൻനിർത്തിയാണ് ആർബിഐ കാർഡ് ടോക്കണൈസേഷൻ അവതരിപ്പിച്ചത്.

X
Top