ഇൻഫോപാർക്ക് ഫേസ്-4 വികസനം അന്തിമഘട്ടത്തിൽ; വമ്പൻ ഐ.ടി–കൊമേഴ്സ്യൽ പദ്ധതികൾ ഒരുങ്ങുന്നുഇന്ത്യയിലെ സ്വത്ത് വിറ്റ് പണം വിദേശത്തേക്ക് മാറ്റാന്‍ പ്രവാസികള്‍കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നു

ടൈംസ് ഗ്രൂപ്പിനെ വിഭജിക്കാന്‍ ശ്രമിക്കുന്നതായി റിപ്പോർട്ട്

ടൈംസ് ഓഫ് ഇന്ത്യയുടെ മാതൃസ്ഥാപനമായ ടൈംസ് ഗ്രൂപ്പിനെ സഹോദരന്മാരായ സമീറും വിനീത് ജെയിനും വിഭജിക്കാന്‍ ശ്രമിക്കുന്നതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. വിഭജനത്തിനുള്ള ധനസഹായത്തിന് ടൈംസ് ഗ്രൂപ്പ് വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

വരുമാനത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന പത്ര പ്രസിദ്ധീകരണ ബിസിനസ് സ്വന്തമാക്കുന്നയാള്‍ സഹോദരന് വിഭജനത്തിന്റെ ഭാഗമായി ഒരു നിശ്ചിത തുക നല്‍കേണ്ടിവരും. ഇതിനുള്ള തുക സമാഹരിക്കന്നതിനാണ് വിവിധ ധനകാര്യ സ്ഥാപനങ്ങളെ അവര്‍ സമീപിച്ചത്.

ബെന്നറ്റ് കോള്‍മാന്‍ ആന്‍ഡ് കമ്പനി നടത്തുന്ന രാജ്യത്തെ പ്രമുഖ പത്രമായ ദി ടൈംസ് ഓഫ് ഇന്ത്യയെയും സാമ്പത്തിക ദിനപത്രമായ ദി ഇക്കണോമിക് ടൈംസിനെയും നിയന്ത്രിക്കുന്ന ടൈംസ് ഗ്രൂപ്പിനെ കഴിഞ്ഞ ഒരു വര്‍ഷമായി വിഭജിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും റിപ്പോര്‍ട്ട് പറഞ്ഞു.

ടൈംസ് ഓഫ് ഇന്ത്യ പ്രതിദിനം 30 ലക്ഷം കോപ്പികള്‍ വിറ്റഴിക്കുന്നുണ്ട്. കൂടാതെ 180 വര്‍ഷത്തിലേറെ പഴക്കമുള്ള ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കോടിക്കണക്കിന് വായനക്കാരുമുണ്ട്.

സാമ്പത്തിക ദിനപത്രമായ ഇക്കണോമിക് ടൈംസിന് പുറമെ, ടൈംസ് നൗ, മിറര്‍ നൗ എന്നീ വാര്‍ത്താ ചാനലുകളും ടൈംസ് ഗ്രൂപ്പ് നടത്തുന്നു.

മാത്രമല്ല എം.എക്സ് പ്ലെയര്‍, ഗാന, വില്ലോ ടിവി, ടൈംസ് മ്യൂസിക് എന്നിവയുമായി ടൈംസ് ഗ്രൂപ്പിന് ടൈംസ് ഇന്റര്‍നെറ്റുമുണ്ട്.

X
Top