100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

ഉപഭോഗ കുതിപ്പില്‍ ഇന്ത്യ

കൊച്ചി: ആഗോള അനിശ്ചിതത്വങ്ങളെ അവഗണിച്ച്‌ ആഭ്യന്തര ഉപഭോഗം ശക്തമാകുന്നുവെന്ന് വ്യക്തമാക്കി ജൂലായില്‍ ജി.എസ്.ടി വരുമാനത്തിലും യു.പി.ഐ ഇടപാടുകളിലും വാഹന വില്‍പ്പനയിലും മികച്ച മുന്നേറ്റമുണ്ടായി.

ഇന്ത്യയുടെ ചരക്ക് സേവന നികുതി(ജി.എസ്.ടി) സമാഹരണം ജൂലായില്‍ 15.45 ശതമാനം വർദ്ധനയോടെ 2.11 ലക്ഷം കോടി രൂപയായി. മുൻവർഷം ജൂലായില്‍ ജി.എസ്.ടി വരുമാനം 1.83 ലക്ഷം കോടി രൂപയായിരുന്നു. ജൂണിലെ വരുമാനം 1.95 ലക്ഷം കോടി രൂപയാണ്. റീഫണ്ട് ഒഴികെയുള്ള അറ്റ ജി.എസ്.ടി വരുമാനം 1.81 ലക്ഷം കോടി രൂപയാണ്. നടപ്പു സാമ്പത്തിക വർഷം രണ്ടാം തവണയാണ് പ്രതിമാസ ജി.എസ്.ടി തുക രണ്ട് ലക്ഷം കോടി രൂപ കവിയുന്നത്. ഏപ്രിലില്‍ ജി.എസ്.ടി വരുമാനം 2.45 ലക്ഷം കോടി രൂപയിലെത്തി റെക്കാഡിട്ടിരുന്നു.

ആകെ ജി.എസ്.ടി : 2.11 ലക്ഷം കോടി രൂപ
കേന്ദ്ര ജി.എസ്.ടി: 39,845 കോടി രൂപ
സംസ്ഥാന ജി.എസ്.ടി: 47,881 കോടി രൂപ
സംയോജിത ജി.എസ്.ടി: 1.23 ലക്ഷം കോടി രൂപ
റീഫണ്ട്: 29,968 കോടി രൂപ

കേരളത്തിന് മികച്ച മുന്നേറ്റം
ജി.എസ്.ടി സമാഹരണ വളർച്ചയില്‍ കേരളം ദേശീയ ശരാശരിയിലും മുകളിലെത്തി. ജൂലായില്‍ കേരളത്തിന്റെ ജി.എസ്.ടി വരുമാനം 16 ശതമാനം വർദ്ധനയോടെ 3,152 കോടി രൂപയായി. മുൻവർഷം ജൂലായില്‍ 2,711 കോടി രൂപയാണ് ലഭിച്ചിരുന്നത്. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ നാല് മാസങ്ങളില്‍ കേരളത്തിന്റെ ജി.എസ്.ടി വരുമാനം 11.2 ശതമാനം ഉയർന്ന് 11,620 കോടി രൂപയായി.

യു.പിഐ റെക്കാഡ് ഉയരത്തില്‍
ജൂലായില്‍ രാജ്യത്തെ യു.പി.ഐ ഇടപാടുകളുടെ എണ്ണം 2,366 കോടിയിലെത്തി റെക്കാഡിട്ടു. ഇക്കാലയളവില്‍ ഇടപാടുകളുടെ മൂല്യം ചരിത്ര ഉയരമായ 29.88 ലക്ഷം കോടി രൂപയിലാണ്. ഇടപാടുകളുടെ എണ്ണത്തില്‍ 4.1 ശതമാനവും മൂല്യത്തില്‍ 3.3 ശതമാനവും വർദ്ധനയുണ്ട്.

ടോപ്പ് ഗിയറില്‍ വാഹന വില്‍പ്പന
കഴിഞ്ഞ മാസം രാജ്യത്തെ വാഹന വില്‍പ്പനയും മികച്ച മുന്നേറ്റമുണ്ടാക്കി. മാരുതി സുസുക്കിയുടെ ആഭ്യന്തര കാർ വില്‍പ്പന ജൂലായില്‍ രണ്ട് ലക്ഷം യൂണിറ്റുകള്‍ കടന്ന് റെക്കാഡിട്ടു. കമ്പനിയുടെ മൊത്തം വില്‍പ്പന 33.7 ശതമാനം ഉയർന്ന് 2.41 ലക്ഷം യൂണിറ്റുകളായി.

ഹ്യുണ്ടായ്, ടാറ്റ മോട്ടോർസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയും വില്‍പ്പനയില്‍ മികച്ച നേട്ടമുണ്ടാക്കി.

X
Top