പുതിയ വ്യാപാര കരാറുകളുമായി ഇന്ത്യ; 15 ട്രില്യണ്‍ ഡോളറിന്റെ വിപണിക്കായി ചര്‍ച്ചകള്‍രാജ്യത്ത് 11 എയര്‍പോര്‍ട്ടുകള്‍ കൂടി സ്വകാര്യവത്ക്കരിക്കുന്നുഎൽപിജി വിതരണം സുഖമമാക്കാൻ ഗെയിലിന്റെ വമ്പൻ പദ്ധതി; ആറ് സംസ്ഥാനങ്ങളിലായി 1800 കിലോമീറ്റർ പുതിയ പൈപ്പ്ലൈൻ, ഏഴായിരം കോടി നിക്ഷേപംപുതുക്കിയ ചട്ടക്കൂടിന് കീഴില്‍ 4,895.65 കോടി രൂപയുടെ 29 എഫ്ഡിഐ നിക്ഷേപങ്ങള്‍വിദേശ നാണയ ശേഖരത്തിൽ കുതിപ്പ്

2000 രൂപ നോട്ടുമാറ്റിയെടുക്കാന്‍ ഇനിയും അവസരം

മുംബൈ: രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 2,000 രൂപ നോട്ടുകളുടെ 98.45 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2023 മേയ് 19-ന് നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിക്കുമ്പോള്‍ 3.56 ലക്ഷം കോടി രൂപയുടെ നോട്ടുകളായിരുന്നു വിപണിയിലുണ്ടായിരുന്നത്.

എന്നാല്‍, 2026 മാര്‍ച്ച് 31-ലെ കണക്കുകള്‍ പ്രകാരം ഇതിന്‍റെ മൂല്യം 5,501 കോടി രൂപയായി കുറഞ്ഞുവെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. നിലവില്‍ പ്രചാരത്തിലുള്ള നോട്ടുകള്‍ക്ക് നിയമസാധുത തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

ബാങ്കുകള്‍ വഴി നോട്ടുകള്‍ മാറുന്നതിനുള്ള കാലാവധി അവസാനിച്ചെങ്കിലും റിസര്‍വ് ബാങ്കിന്‍റെ 19 ഇഷ്യു ഓഫീസുകള്‍ വഴി നോട്ടുകള്‍ മാറുന്നതിനോ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിനോ ഇപ്പോഴും സൗകര്യമുണ്ട്.

വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തങ്ങളുടെ പക്കലുള്ള നോട്ടുകള്‍ പോസ്റ്റ് ഓഫീസുകള്‍ വഴി ആര്‍ബിഐ ഇഷ്യു ഓഫീസുകളിലേക്ക് അയച്ച് ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യാനുള്ള സംവിധാനവും നിലവിലുണ്ട്.

2023 ഒക്ടോബര്‍ മുതല്‍ ആര്‍ബിഐ ഓഫീസുകളില്‍ നേരിട്ട് നിക്ഷേപിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിപണിയില്‍നിന്ന് നോട്ടുകള്‍ ഭൂരിഭാഗവും തിരിച്ചെത്തിയെങ്കിലും ശേഷിക്കുന്ന നോട്ടുകള്‍ കൂടി ബാങ്കിംഗ് സംവിധാനത്തിലേക്ക് എത്തിക്കാനുള്ള നടപടികളുമായി റിസര്‍വ് ബാങ്ക് മുന്നോട്ട് പോവുകയാണ്.

X
Top