നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

‘ഉത്തരവാദിത്ത ടൂറിസം മിഷന്‍’ യുഎന്‍ ആഗോള പഠന പട്ടികയില്‍

തിരുവനന്തപുരം: കേരള ടൂറിസത്തിന്‍റെ അഭിമാന പദ്ധതിയായ ഉത്തരവാദിത്ത ടൂറിസം മിഷന്‍ (ആര്‍ടി മിഷന്‍) ഐക്യരാഷ്ട്ര സഭ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍റെ ആഗോള പഠന വിഷയ പട്ടികയില്‍ ഇടം നേടി. ആകെ എട്ടു രാജ്യങ്ങളില്‍ നിന്നുള്ള പദ്ധതികളാണ് ഈ ആഗോള പട്ടികയില്‍ ഇടംപിടിച്ചത്.

ജി20 രാജ്യങ്ങളിലെ ടൂറിസം മേഖലയില്‍ നിന്നുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കായുള്ള പ്രത്യേക ഡാഷ് ബോര്‍ഡിലാണ് ഉത്തരവാദിത്ത ടൂറിസം മിഷനും ഇടം നേടിയത്.

ഹരിത ടൂറിസം എന്ന മുന്‍ഗണന വിഷയത്തില്‍ ഇന്ത്യയില്‍ നിന്ന് ഉത്തരവാദിത്ത ടൂറിസവും, തബോഡ-അന്ധേരി കടുവാ പദ്ധതിയും ഇടം പിടിച്ചു. മെക്സിക്കോ, ജര്‍മ്മനി, മൗറീഷ്യസ്, ടര്‍ക്കി, ഇറ്റലി, ബ്രസീല്‍, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നാണ് മറ്റ് പദ്ധതികള്‍.

പ്രാദേശിക സമൂഹത്തിന്‍റെ ഉന്നമനത്തിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ വിജയിച്ചുവെന്ന് പഠനത്തില്‍ വിലയിരുത്തുന്നു. ഉത്തരവാദിത്ത ടൂറിസം മേഖലകള്‍ വികസിപ്പിച്ചെടുക്കുകയും അവിടെയെല്ലാം പ്രാദേശിക ഉത്പന്നങ്ങള്‍ ഉപയോഗിക്കുകയും ചെയ്തു.

ഇതിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ഫണ്ട് കണ്ടെത്താന്‍ കഴിയുകയും അതു വഴി ഈ ലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ സാധിക്കുകയും ചെയ്തുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി കേരള ടൂറിസത്തിന്‍റെ വെബ്സൈറ്റ് ലിങ്കും ഡാഷ് ബോര്‍ഡില്‍ നല്‍കിയിട്ടുണ്ട്.

അന്താരാഷ്ട്രതലത്തില്‍ തന്നെ കേരളത്തിന്‍റെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ മാതൃകയായി മാറിക്കഴിഞ്ഞുവെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

ആഗോള ടൂറിസം സമൂഹം കേരളത്തിന്‍റെ മുന്നേറ്റങ്ങളെ ശ്രദ്ധയോടെ വീക്ഷിക്കുകയാണ്.

ഐക്യരാഷ്ട്രസഭ പോലുള്ള അന്താരാഷ്ട്ര സംഘടനകള്‍ ഈ പദ്ധതിയോട് കാണിക്കുന്ന താത്പര്യം ഏറെ പ്രചോദനം പകരുന്നതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

X
Top