ആർബിഐയുടെ കൈവശമുള്ളത് 8.35 ലക്ഷം കോടി രൂപയുടെ സ്വർണംഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഡെലോയിറ്റ് ഇന്ത്യഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.5 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തില്‍റോസ്നെഫ്റ്റിനും ലുക്കോയിലിനുമെതിരെ യുഎസ് ഉപരോധം; ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ റഷ്യന്‍ കരാറുകള്‍ പുനഃപരിശോധിക്കുന്നുദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കം

പുതുവർഷത്തിലും ഇന്ത്യൻ ഐപിഒ വിപണിയിൽ ആവേശം

കൊച്ചി: പുതുവർഷത്തിലും ഇന്ത്യൻ പ്രാഥമിക ഓഹരി വില്പന(ഐ.പി.ഒ) വിപണിയില്‍ ആവേശമേറുന്നു. നടപ്പുവാരം ഏഴ് കമ്പനികള്‍ ചേർന്ന് ഓഹരി വില്പനയിലൂടെ 2,400 കോടി രൂപയാണ് വിപണിയില്‍ നിന്ന് സമാഹരിക്കുന്നത്.

ഇതുകൂടാതെ ആറ് കമ്പനികളുടെ ഓഹരികള്‍ വിപണിയില്‍ ലിസ്‌റ്റ് ചെയ്യും. സ്‌റ്റാൻഡേർഡ് ഗ്ളാസ് ലൈനിംഗ് ടെക്‌നോളജി, ക്വാഡ്രന്റ് ഫ്യൂച്വർ ടെക്ക്, കാപ്പിറ്റല്‍ ഇൻഫ്രാ ട്രസ്‌റ്റ്, ഇൻഡോബെല്‍ ഇൻസുലേഷൻ, ബി.ആർ ഗോയല്‍ ഇൻഫ്രാസ്ട്രക്ചർ, ഡെല്‍റ്റാ ഓട്ടോകോർപ്പ്, അവാക്സ് അപ്പാരല്‍സ് എന്നിവയാണ് ഈ വാരം ഐ.പി.ഒ വഴി പണം സമാഹരിക്കുന്നത്.

ഫാർമസ്യൂട്ടിക്കല്‍, കെമിക്കല്‍ മേഖലകള്‍യ്ക്കായി എൻജിനിയറിംഗ് ഉപകരണങ്ങള്‍ നിർമ്മിക്കുന്ന സ്‌റ്റാൻഡേർഡ് ഗ്ളാസ് ലൈനിംഗ് ടെക്നോളജിയുടെ പ്രാരംഭ ഓഹരി വില്പനയ്ക്ക് ഇന്നലെ തുടക്കമായി.

പുതുതലമുറ ട്രെയിലർ കണ്‍ട്രോളിംഗ് ആൻഡ് സിംഗ്നലിംഗ് സിസ്‌റ്റം നിർമ്മാതാക്കളായ ക്വാഡ്രന്റ് 290 കോടി രൂപയാണ് വിപണിയില്‍ നിന്ന് സമാഹരിക്കുന്നത്. ഓഹരിയൊന്നിന് 275 മുതല്‍ 290 രൂപ വരെയാണ് വില നിശ്ചയിച്ചിട്ടുള്ളത്.

X
Top