ഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപംആളോഹരി ജിഡിപിയിൽ ഇന്ത്യ ബംഗ്ലദേശിനും പിന്നിലാകുമെന്ന് ഐഎംഎഫ്ഇറാൻയുദ്ധം ബാധിച്ച മേഖലകൾക്ക് ആശ്വാസം; 2.5 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രംഎട്ടാം ശമ്പള കമ്മീഷൻ: നിർണ്ണായക ചർച്ചകൾ ഡൽഹിയിൽഇന്ത്യ-യുഎസ് ചർച്ച തുടരും

റിലയന്‍സ് ജിയോയുടെ മെഗാ ഐപിഒ വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: ഇന്ത്യന്‍ നിക്ഷേപകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിലയന്‍സ് ജിയോയുടെ (Reliance Jio) മെഗാ ഐപിഒ വൈകിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ലിസ്റ്റിംഗ് നിയമങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ഔദ്യോഗികമായി നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തുന്ന കാലതാമസം കാരണം, ജിയോ പ്ലാറ്റ്ഫോംസിന്റെ ഓഹരി വില്‍പ്പനയ്ക്കായി നിശ്ചയിച്ചിരുന്ന സമയപരിധി മുകേഷ് അംബാനിക്ക് നഷ്ടമായേക്കുമെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലോകത്തെ തന്നെ ഏറ്റവും വലിയ പബ്ലിക് ഇഷ്യൂകളില്‍ ഒന്നാകുമെന്ന് കരുതപ്പെടുന്ന ജിയോ ഐപിഒയെ കുറിച്ച് ഏറെ പ്രതീക്ഷയിലായിരുന്ന നിക്ഷേപകര്‍ക്ക് ഇത് വലിയ തിരിച്ചടിയാണ്.
റെഗുലേറ്റര്‍ ശുപാര്‍ശ ചെയ്ത മാറ്റങ്ങള്‍ സര്‍ക്കാര്‍ ഔദ്യോഗികമായി വിജ്ഞാപനം ചെയ്യുന്നതിനായി റിലയന്‍സ് കാത്തിരിക്കുകയാണ്.

അതിനുശേഷം മാത്രമേ ബാങ്കര്‍മാരെ ഔദ്യോഗികമായി നിയമിക്കാനും ഐപിഒയുടെ കരട് രേഖ (Draft Prospectus) സമര്‍പ്പിക്കാനും സാധിക്കൂ എന്നാണ് കമ്പനിയുമായി ബന്ധപ്പെട്ടവൃത്തങ്ങളില്‍ നിന്നുള്ള സൂചന. സര്‍ക്കാര്‍ വിജ്ഞാപനം വരുന്നതനുസരിച്ച് ഏപ്രിലിന് മുമ്പ് കരട് രേഖ സമര്‍പ്പിക്കാനാണ് കമ്പനി ഇപ്പോള്‍ ലക്ഷ്യമിടുന്നത്.

തടസമായി പല കാരണങ്ങള്‍
ഓഹരി വിപണിയിലെ നിബന്ധനകളും റെഗുലേറ്ററി അതോറിറ്റികളില്‍ നിന്നുള്ള അനുമതികളും ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നുണ്ട്. കമ്പനിയുടെ മൂല്യനിര്‍ണ്ണയം, ഘടന എന്നിവയുമായി ബന്ധപ്പെട്ട ചില സാങ്കേതിക പ്രശ്‌നങ്ങളാണ് ഇതിന് പിന്നിലെന്ന് കരുതപ്പെടുന്നു.

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും ആഗോള സാമ്പത്തിക അനിശ്ചിതത്വവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍, വിപണിയിലെ ചാഞ്ചാട്ടം കണക്കിലെടുത്ത് ഐപിഒ അല്പം കൂടി വൈകിപ്പിക്കുന്നത് ഗുണകരമാകുമെന്ന് റിലയന്‍സ് ഗ്രൂപ്പ് വിലയിരുത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഏകദേശം 100 ബില്യണ്‍ ഡോളറിന് മുകളില്‍ മൂല്യം പ്രതീക്ഷിക്കുന്ന ജിയോയുടെ ഐപിഒയിലൂടെ വലിയ തുക സമാഹരിക്കാനാണ് മുകേഷ് അംബാനി ലക്ഷ്യമിടുന്നത്. ഇതിനായുള്ള കൃത്യമായ സമയം കണ്ടെത്തുക എന്നത് കമ്പനിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.

X
Top