ഇന്ത്യ-ചൈന അരി വ്യാപാരത്തർക്കം: മൂന്ന് ഇന്ത്യൻ കമ്പനികളുടെ ഇറക്കുമതി ലൈസൻസ് റദ്ദാക്കിഇന്ത്യയിലെ ആദ്യ വൻകിട സ്വകാര്യ സ്വർണഖനി തുറക്കുന്നുഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയായി ചൈനഎൽപിജി ഉപഭോഗത്തിൽ ഇടിവ്ഇന്ധനച്ചെലവ് കുത്തനെ കൂടുന്നു; വിമാന ടിക്കറ്റ് നിരക്ക് ഉയരാന്‍ സാധ്യത

സെൻസെക്സ് നെക്റ്റ് 30 സൂചികയ്ക്കും എഫ് ആൻഡ് ഒ കോൺട്രാക്ടുകൾ അവതരിപ്പിക്കും

ബിഎസ്ഇയുടെ സെൻസെക്സ് നെക്റ്റ് 30 സൂചികയ്ക്ക് ഡെറിവേറ്റീവ് വ്യാപാരം ആരംഭിക്കാൻ സെബിയുടെ അനുമതി. ബി എസ് ഇ സെൻസെക്സ് 30 സൂചികയിൽ വിപണി മൂലധനത്തെ ഏറ്റവും വലിയ 30 കമ്പനികളനു ഉള്ളത്.

നെക്സ്റ്റ് 30 യിൽ ബി എസ് ഇ 100 സൂചികയിൽ ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള അടുത്ത 30 കമ്പനികളാണ് ഉള്ളത്. ഇൻഡക്സ് ഫ്യുച്ചേഴ്സ്, ഇൻഡക്സ് ഒപ്റേൻസ് എന്നിവ അവതരിപ്പിക്കാനാണ് ലക്‌ഷ്യം. കാലാവധി തീരുമ്പോൾ ഓഹരികൾ നേരിട്ട് കൈമാറാതെ ലാഭമോ, നഷ്ടമോ പണമായി കണക്കാക്കി ഇടപാട് പൂർത്തിയാക്കും.

എല്ലാ മാസവും അവസാനത്തെ വ്യാഴാഴ്‌ചയാണ്‌ ഈ കോൺട്രാക്ടുകളുടെ കാലാവധി അവസാനിക്കുക.

നിലവിൽ ഡെറിവേറ്റീവ് വിപണിയിൽ എൻ എസ് ഇയുടെ ആധിപത്യമാണ് ഉള്ളത്. ബി എസ് ഇയുടെ നെക്റ്റ് 30 സൂചികയേ കൂടി ഉൾപെടുത്തുന്നതിലൂടെ ട്രെയ്‌ഡർമാർക്ക് കൂടുതൽ അവസരം ലഭിക്കുന്നു. എന്നാണ് ഇത് അവതരിപ്പിക്കുന്നത് എന്നതിന്റെ തിയതിയെ കുറിച്ച് ബി എസ് ഇ ഇതുവരെ വ്യക്തത നൽകിയിട്ടില്ല.

ഇപ്പോൾ ബി എസ് ഇ പ്രധാനമായും 2 സൂചികയേ അടിസ്ഥാനമാക്കിയുള്ള ഫ്യുച്ചർ ആൻഡ് ഓപ്‌ഷൻ കോൺട്രാക്ടുകളാണ് കൈകാര്യം ചെയുന്നത്. ഇത് പ്രതി മാസ അടിസ്ഥാനത്തിലും, പ്രതിവാര അടിസ്ഥാനത്തിലുമാണ് നില നിൽക്കുന്നത്.

ബാങ്കെക്സ്, സെൻസെക്സ് എന്നിവയാണ് അവ. ഇതിൽ സെൻസെക്സിനു ലോട്ട് സൈസ് 10 ഉം, ബാങ്കെക്സിന്റെ ലോട്ട്സൈസ് 15 ഉം ആണ്.

എൻ എസ് ഇയുമായി താരതമ്യം ചെയുമ്പോൾ ബി എസ് ഇയുടെ ലോട്ട് സൈസുകൾ കൂടുതൽ ലളിതമാക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. സാധാരണ സെൻസെക്‌സിന്റെ എക്സ്പയറി വെള്ളിയാഴ്ചയാണ്. എന്നാൽ ഇനി വ്യാഴാഴ്ചയും എക്സപയറി വരുന്നതോടെ ട്രെയ്‌ഡർമാർക്ക് കൂടുതൽ അവസരങ്ങൾ ഉയർന്നു വരുന്നു.

പുതിയ സൂചികയേ കൂടി ഉൾപെടുത്തുന്നതിലൂടെ നിക്ഷേപകരും ഏറെ ഉറ്റു നോക്കുന്നത് മാർജിൻ ആവശ്യകതയെ കുറിച്ചാണ്. സെൻസെക്സ് , അല്ലെങ്കിൽ ബാങ്കെക്സ് എന്നിവ ട്രേയ്ഡ് ചെയ്യാൻ സാധാരണയായി 10000 മുതൽ 150000 രൂപ വരെ ആവശ്യമായി വന്നേക്കാം. എന്നാൽ പുതിയ സൂചികയ്ക്ക് ആവശ്യമായ മാർജിൻ എത്രയാണ് എന്ന് വ്യക്തമാക്കിയിട്ടില്ല.

ഈ സൂചികയിൽ ഏറ്റവും കൂടുതൽ വെയിറ്റേജ് ഉള്ളത് ശ്രീറാം ഫിനാൻസ്, ഹിൻഡാൽകോ, വേദാന്ത എന്നി ഓഹരികൾക്കാണ്. കൂടാതെ ജിയോ ഫിൻ, എച്ച് ഡി എഫ് സി ലൈഫ് ഇൻഷുറൻസ്, എസ് ബി ഐ ലൈഫ് ഇൻഷുറൻസ്, പവർ കോർപർശം ഓഫ് ഇന്ത്യ, ബജാജ് ഓട്ടോ. ടാറ്റ മോട്ടോഴ്‌സ്, ടി വി എസ് മോട്ടോഴ്‌സ്, നെസ്‌ലെ, ബ്രിട്ടാനിയ, സുസ്‌ലോൺ ടാറ്റ പവർ, വിപ്രോ, ഹിന്ദുസ്ഥാൻ എയറനോട്ടിക്സ്, അദാനി എന്റർപ്രൈസ് എന്നി ഓഹരികളാണ് സൂചികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

X
Top