യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ഈ വര്‍ഷം ലിസ്റ്റിംഗ്‌ നേട്ടം നല്‍കിയത്‌ 3 ഐപിഒകള്‍ മാത്രം

ദ്വിതീയ വിപണിയിലെ ചാഞ്ചാട്ടം ഐപിഒ വിപണിയിലും പ്രതിഫലിക്കുന്നു. ഈ വര്‍ഷം വിപണിയിലെത്തിയ എട്ട്‌ ഐപിഒകളില്‍ ലിസ്റ്റിംഗ്‌ നേട്ടം നല്‍കിയത്‌ മൂന്നെണ്ണം മാത്രം. ഐപിഒകള്‍ ഈ വര്‍ഷം നല്‍കിയ ശരാശരി ലിസ്റ്റിംഗ്‌ നേട്ടം 4.2 ശതമാനം മാത്രമാണ്‌. അഞ്ച്‌ ഐപിഒകള്‍ ഡിസ്‌കൗണ്ടിലാണ്‌ ലിസ്റ്റ്‌ ചെയ്‌തത്‌.

ലിസ്റ്റ്‌ ചെയ്‌ത ദിവസം ക്ലോസ്‌ ചെയ്‌ത വിലയുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ ഐപിഒകളുടെ പ്രകടനം കൂടുതല്‍ ദുര്‍ബലമാണെന്ന്‌ കാണാം. ഈ വര്‍ഷം വിപണിയില്‍ വ്യാപാരം തുടങ്ങിയ എട്ട്‌ ഓഹരികളില്‍ ആറും ഐപിഒ വിലയേക്കാള്‍ താഴ്‌ന്ന നിലവാരത്തിലാണ്‌ ലിസ്റ്റ്‌ ചെയ്‌ത ദിവസം ക്ലോസ്‌ ചെയ്‌തത്‌. ശരാശരി നേട്ടം ഒരു ശതമാനം മാത്രം.

നിലവില്‍ എട്ട്‌ ഐപിഒകളില്‍ മൂന്നെണ്ണം മാത്രമാണ്‌ ലാഭത്തില്‍ വ്യാപാരം ചെയ്യുന്നത്‌. ബാക്കി അഞ്ച്‌ ഓഹരികളും ഇഷ്യു വിലയേക്കാള്‍ താഴെയാണ്‌. ഈ ഐപിഒകള്‍ ഇതുവരെ നല്‍കിയത്‌ ശരാശരി 5.1 ശതമാനം നഷ്‌ടമാണ്‌. ദ്വിതീയ വിപണിയിലെ ചാഞ്ചാട്ടമാണ്‌ ഐപിഒ വിപണിയിലും പ്രതിഫലിച്ചത്‌. നിഫ്‌റ്റി ഈ വര്‍ഷം ഇതുവരെ ഏഴ്‌ ശതമാനമാണ്‌ ഇടിഞ്ഞത്‌.

ദ്വിതീയ വിപണി സ്ഥിരതയാര്‍ജിക്കുമ്പോള്‍ ഐപിഒകളുടെ പ്രകടനവും മെച്ചപ്പെടുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. അടുത്തയാഴ്‌ചകളില്‍ അഞ്ച്‌ ഐപിഒകളാണ്‌ വിപണിയിലെത്തുന്നത്‌.

X
Top