മൊത്തവില പണപ്പെരുപ്പത്തില്‍ വൻ വര്‍ധനവ്ടെക്‌സ്റ്റൈല്‍ മേഖലയില്‍ ഇന്ത്യയുടെ കുതിപ്പ്; വിപണി മൂല്യം 16 ലക്ഷം കോടി കടന്നുആഗോള ഊർജ പ്രതിസന്ധി ഉടനടി മാറില്ലെന്ന് വിദഗ്ധർ; ഹോർമുസ് കടലിടുക്കിൽ കുടുങ്ങി എണ്ണക്കപ്പലുകൾറഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതി വർധിച്ചുവിലക്കയറ്റത്തോതിൽ വീണ്ടും വർധന; ചീത്തപ്പേരിന്റെ ‘ടോപ് 5ൽ’ നിന്ന് കേരളം ഇക്കുറിയും രക്ഷപ്പെട്ടു

എൽപിജി ഉല്‍പ്പാദനം കൂട്ടാന്‍ റിഫൈനറികള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ എൽപിജി ഉത്പാദനം വർധിപ്പിക്കാൻ പൊതുമേഖല സ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം നൽകി. പ്രൊപ്പെയ്ൻ, ബൂട്ടെയ്ൻ എന്നിവയുടെ ഉപയോഗം വർധിപ്പിച്ച് പരമാവധി ഉത്പാദനം ഉറപ്പാക്കുകയാണ് ലക്ഷ്യം.

സംഘർഷം തുടരുന്നതിനാൽ പാചക വാതക ലഭ്യത ഉറപ്പാക്കാൻ വിവിധ രാജ്യങ്ങളുമായി ചർച്ച നടത്തിവരികയാണ് സർക്കാർ. നിലവിൽ എട്ട് ആഴ്ചത്തേക്കുള്ള ഇന്ധനശേഖരമുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പ്രൊപ്പെയ്ൻ, ബൂട്ടെയ്ൻ എന്നിവ എൽപിജി ഉത്പാദനത്തിനായി പരമാവധി പ്രയോജനപ്പെടുത്താൻ റിഫൈനറികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖല എണ്ണ വിപണന കമ്പനികൾക്കാണ് നിർദേശം നൽകിയിട്ടുള്ളത്.

ഇന്റർനാഷണൽ എനർജി ഏജൻസി (IEA), ഓർഗനൈസേഷൻ ഓഫ് ദി പെട്രോളിയം എക്‌സ്‌പോർട്ടിംഗ് കൺട്രീസ് (OPEC) തുടങ്ങിയ ആഗോള ഊർജ സമിതികളുമായി സർക്കാർ ആശയവിനിമയം നടത്തിവരികയാണ്.

ഇന്ധന വിതരണം വൈവിധ്യവൽക്കരിക്കുന്നതിന്റെ ഭാഗമായി യുഎഇ, അമേരിക്ക എന്നിവയുമായി ഇന്ത്യ കരാറിലെത്തിയിട്ടുണ്ട്. ഇറക്കുമതി സുഗമമാക്കുന്നതിന് കപ്പലുകൾക്ക് ആവശ്യമായ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നതിനായി യുണൈറ്റഡ് സ്റ്റേറ്റ്‌സുമായി ചർച്ചകൾ നടക്കുന്നുണ്ട്. അതോടൊപ്പം നിലവിലുള്ള കരാറുകൾ പ്രകാരം റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി തുടരാനാണ് പദ്ധതി.

ഉറപ്പാക്കാൻ രാജ്യത്തിന് കഴിയുമെന്നാണ് വിലയിരുത്തൽ. കൂടുതൽ ശേഖരവും കൃത്യമായ ഇടവേളകളിലുള്ള വിതരണവും നിലവിൽ രാജ്യത്തെ ഇന്ധന വിപണിക്ക് അനുകൂലമാണ്.

X
Top