സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

വിലക്കയറ്റം അതിരൂക്ഷമായതോടെ കണ്‍സ്യൂമര്‍ ഉത്പന്ന വിപണി താളം തെറ്റുന്നു

കൊച്ചി: വിലക്കയറ്റം അതിരൂക്ഷമായതോടെ ഇന്ത്യയിലെ കണ്‍സ്യൂമർ ഉത്പന്ന വിപണി തളർച്ചയിലേക്ക് നീങ്ങുന്നു.

ഫാസ്‌റ്റ് മൂവിംഗ് കണ്‍സ്യൂമർ ഗുഡ്സ്(എഫ്.എം.സി.ജി), വാഹന, റീട്ടെയില്‍ മേഖലയിലെ പ്രമുഖ കമ്പനികളെല്ലാം നടപ്പു സാമ്പത്തിക വർഷം ആദ്യ അർദ്ധവാർഷികത്തില്‍ വില്‌പനയിലും ലാഭത്തിലും കനത്ത തിരിച്ചടി നേരിട്ടു.

കാലാവസ്ഥ വ്യതിയാനം, ഗ്രാമീണ ഉപഭോഗത്തിലെ ഇടിവ്, അനിയന്ത്രിയമായ വിലക്കയറ്റം, ഉയർന്ന പലിശ നിരക്ക് എന്നിവയെല്ലാം കണ്‍സ്യൂമർ ഉത്പന്ന വിപണിക്ക് വെല്ലുവിളി സൃഷ്‌ടിക്കുകയാണ്. ഇത്തവണ കാലം തെറ്റി പെയ്ത മഴയിലും അതിവർഷത്തിലും ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും പ്രധാന കാർഷിക ഉത്പാദന മേഖലകളില്‍ കനത്ത വിളനാശമാണുണ്ടായത്.

നാഷണല്‍ സ്‌റ്റോക്ക് എക്സ്ചേഞ്ച് സൂചികയിലെ(എൻ.എസ്.ഇ100) നൂറില്‍ 48 കമ്പനികള്‍ക്കും പ്രതീക്ഷിച്ച വില്‍പ്പനയും ലാഭവും ജൂലായ്-സെപ്‌തംബർ മാസങ്ങളില്‍ നേടാനായില്ലെന്ന് ആഗോള ഏജൻസിയായ ബെർണ്‍സ്‌റ്റീന്റെ ഗവേഷണ റിപ്പോർട്ടില്‍ പറയുന്നു.

ഇക്കാലയളവില്‍ ലിസ്‌റ്റഡ് കമ്പനികളുടെ അറ്റാദായത്തില്‍ 3.4 ശതമാനം ഇടിവുണ്ടായി. മുൻവർഷം ഇതേകാലയളവില്‍ കമ്ബനികളുടെ ലാഭത്തില്‍ 40 ശതമാനം വർദ്ധനയുണ്ടായിരുന്നു.

വില വർദ്ധനയ്ക്കൊരുങ്ങി കമ്പനികള്‍
അസംസ്കൃത സാധന വിപണിയിലെ സമ്മർദ്ദം കണക്കിലെടുത്ത് പ്രമുഖ എഫ്.എം.സി.ജി കമ്പനികള്‍ പ്രധാന ഉത്പന്നങ്ങളുടെ വില കൂട്ടുന്നു.

ക്രൂഡോയില്‍, വെളിച്ചെണ്ണ, പാമോയില്‍, കാർഷിക ഉത്പന്നങ്ങള്‍ എന്നിവയുടെ വിലയില്‍ അസാധാരണ വർദ്ധനയാണ് കഴിഞ്ഞ മാസങ്ങളിലുണ്ടായത്. ഇതോടെ ഉത്പാദന ചെലവ് താങ്ങാനാകാത്ത സ്ഥിതിയാണെന്ന് കമ്ബനികള്‍ പറയുന്നു.

പായ്ക്ക് ചെയ്ത തേയില, സുഗന്ധവ്യഞ്ജനങ്ങള്‍, ഭക്ഷ്യ എണ്ണകള്‍, മസാലപ്പൊടികള്‍, പയർ വർഗങ്ങള്‍ എന്നിവയുടെ വില കഴിഞ്ഞ ദിവസങ്ങളില്‍ വർദ്ധിപ്പിച്ചു. സോപ്പ്, ഷാമ്പു, സൗന്ദര്യവർദ്ധന ഉത്പന്നങ്ങള്‍, ഹെയർ ഓയില്‍ തുടങ്ങിയവയുടെയും വില കൂടും.
ലാഭം ഇടിയുന്നു

നടപ്പുസാമ്പത്തിക വർഷത്തിലെ രണ്ടാം ത്രൈമാസക്കാലയളവില്‍ പ്രമുഖ എഫ്.എം.സി.ജി കമ്പനിയായ ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ അറ്റാദായം നാല് ശതമാനം ഇടിഞ്ഞ് 2,612 കോടി രൂപയായി.

ഇക്കാളയളവില്‍ വരുമാനത്തില്‍ 1.5 ശതമാനം വർദ്ധനയുണ്ടായെങ്കിലും ഉത്പാദന ചെലവ് ഗണ്യമായി കൂടിയതാണ് തിരിച്ചടിയായത്. മാരികോ, ടാറ്റ കണ്‍സ്യൂമർ പ്രോഡക്‌ട‌്‌സ്, ഡാബർ തുടങ്ങിയ കമ്പനികള്‍ക്കും പ്രതീക്ഷിച്ച വളർച്ച നേടാനായില്ല.

പ്രതിസന്ധി വർദ്ധിപ്പിക്കുന്നത്

  1. ഉത്പാദന ചെലവ് കൂടുന്നു
  2. ഉപഭോഗം ഇടിയുന്നു
  3. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം

X
Top