ഇന്ത്യ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തത് 8.47ലക്ഷം ടണ്‍ ഡിഎപി വളംഅഞ്ച് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ആന്റി-ഡമ്പിംഗ് തീരുവ ചുമത്തിഇന്‍ഷുറന്‍സ് നികുതി നിരക്കുകളില്‍ കുറവ് വരുത്തിയേക്കുംതാരിഫ് ഭീഷണി ഗുരുതരമല്ലെന്ന് റിപ്പോര്‍ട്ട്ഉള്ളിയുടെ കയറ്റുമതി തീരുവ ഒഴിവാക്കി കേന്ദ്ര സർക്കാർ; തീരുമാനം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

രാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നു

കൊച്ചി: കേന്ദ്ര ബഡ്‌ജറ്റിലെ ആദായ നികുതി ഇളവ് രാജ്യത്തെ കണ്‍സ്യൂമർ, എഫ്.എം.സി.ജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നു.

പന്ത്രണ്ട് ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ഒഴിവാകുന്നതോടെ ഒരു ലക്ഷം കോടി രൂപയാണ് അധികമായി വിപണിയിലെത്തുക. അതിരൂക്ഷമായ വിലക്കയറ്റവും ഉയർന്ന നികുതിയും മൂലം ഉപഭോഗ തളർച്ച നേരിടുന്ന വിപണിക്ക് ലഭിക്കുന്ന ഉത്തേജക പാക്കേജാണ് ബഡ്‌ജറ്റെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

പന്ത്രണ്ട് ലക്ഷം വരെയുള്ള വരുമാനത്തിന് പ്രതിവർഷം 20,000 മുതല്‍ 80,000 രൂപ വരെ ആദായനികുതി അടച്ചിരുന്ന പത്ത് ലക്ഷം നികുതിദായകർക്ക് അടുത്ത വർഷം നികുതി ബാദ്ധ്യത പൂർണമായും ഒഴിവാകും. ഇതോടൊപ്പം സ്ളാബുകളില്‍ വരുത്തിയ മാറ്റങ്ങളിലൂടെ 24 ലക്ഷം വരെ വരുമാനമുള്ളവർക്ക് 70,000 രൂപ മുതല്‍ 1.1 ലക്ഷം രൂപ വരെ ലാഭിക്കാനാകുമെന്നാണ് വിലയിരുത്തുന്നത്.

അതേസമയം അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടങ്ങിവച്ച വ്യാപാര തീരുവ യുദ്ധം വിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.

നഗരങ്ങളില്‍ തളർച്ച ശക്തം
കഴിഞ്ഞ മൂന്ന് ത്രൈമാസക്കാലയളവുകളിലും ഗ്രോസറികള്‍, ലൈഫ്‌സ്‌റ്റൈല്‍ ഉത്പന്നങ്ങള്‍, മൊബൈല്‍ സ്‌മാർട്ട്ഫോണുകള്‍, ടെലിവിഷനുകള്‍ എന്നിവയുടെ വില്പന ഗണ്യമായി കുറഞ്ഞിരുന്നു.

ഒക്‌ടോബർ മുതല്‍ ഡിസംബർ വരെയുള്ള കാലയളവില്‍ എഫ്.എം.സി.ജി ഉത്പന്നങ്ങളുടെ വിപണിയില്‍ മൂന്ന് ശതമാനം വളർച്ച മാത്രമാണുണ്ടായത്. നഗരങ്ങളിലെ ഉപഭോഗ വളർച്ച 0.5 ശതമാനവും ഗ്രാമങ്ങളില്‍ അഞ്ച് ശതമാനവുമായി ചുരുങ്ങി.

കഴിഞ്ഞ വർഷം അപ്പാരല്‍, പാദരക്ഷകള്‍, സൗന്ദര്യവർദ്ധക സാധനങ്ങള്‍, ദ്രുതസേവന റസ്‌റ്ററന്റുകള്‍ എന്നിവയുടെ വില്പന വളർച്ച അഞ്ച് ശതമാനത്തിലേക്ക് താഴ്ന്നു. 2022ല്‍ ഈ മേഖലയില്‍ 15 ശതമാനം വളർച്ചയുണ്ടായിരുന്നു.

വെല്ലുവിളികള്‍

  1. ഭക്ഷ്യ വിലക്കയറ്റം രൂക്ഷമായതോടെ ഉയരുന്ന നാണയപ്പെരുപ്പം
  2. തൊഴിലാളികളുടെ വേതനത്തില്‍ പ്രതീക്ഷിക്കുന്ന വർദ്ധനയില്ല
  3. വീട്ടുവാടകയിലെ വർദ്ധനയും ഉയർന്ന നികുതിയും ഉപഭോഗത്തെ ബാധിക്കുന്നു

എല്ലാ കണ്ണുകളും റിസർവ് ബാങ്കിലേക്ക്
ഈയാഴ്ച നടക്കുന്ന റിസർവ് ബാങ്കിന്റെ ധന നയ അവലോകന യോഗത്തില്‍ മുഖ്യ പലിശ നിരക്ക് കാല്‍ ശതമാനം കുറയ്ക്കുമോയെന്നാണ് നിക്ഷേപകരും വ്യവസായ ലോകവും കാത്തിരിക്കുന്നത്. ഇതോടെ കണ്‍സ്യൂമർ ഉത്പന്ന വിപണിയില്‍ മികച്ച ഉണർവുണ്ടായേക്കും.

X
Top