ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

ടെക്‌സ്റ്റൈല്‍സ്, അപ്പാരല്‍സ് കയറ്റുമതിയിൽ 13% ഇടിവ്

മുംബൈ: രാജ്യത്തെ ടെക്‌സ്റ്റൈല്‍സ്, അപ്പാരല്‍സ് കയറ്റുമതി ബിസിനസിന് ഇടിവ് നേരിട്ടു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 13% ഇടിഞ്ഞ് 35.5 ബി ല്യണ്‍ ഡോളറായി. മുന്‍വര്‍ഷം 41.3 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയായിരിുന്നു നടന്നത്.

രാജ്യത്തെ ആകെ ചരക്കുകയറ്റുമതിയുടെ 7.95 ശതമാനം ആണിത്. വസ്ത്ര കയറ്റുമതിയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 1.1% ഉയര്‍ന്ന് 16.1 ബില്യണ്‍ ഡോളറായി. മുന്‍ വര്‍ഷം 16.01 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയായിരുന്നു നടന്നിരുന്നത്.

ടെക്‌സ്‌റ്റൈല്‍സ് കയറ്റുമതി മാത്രം 23.3% ഇടിഞ്ഞ് 19.3 ബില്യണ്‍ ഡോളറായി. അതേസമയം കോട്ടണ്‍ നൂല്‍, ടെക്‌സ്‌റ്റൈല്‍സ് എന്നിവയുടെ ഇറക്കുമതി 26.7 ശതമാനം വര്‍ധിച്ചിട്ടുണ്ട്.

‘കോട്ടണ്‍ ടെക്‌സ്‌റ്റൈല്‍സ് മേഖലയെ സംബന്ധിച്ചിടത്തോളം വളരെ മോശം വര്‍ഷമാണ് കഴിഞ്ഞുപോയതെന്ന് കോട്ടണ്‍ ടെക്‌സ്‌റ്റൈല്‍സ് എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിദ്ധാര്‍ത്ഥ രാജഗോപാല്‍ പറഞ്ഞു.

എന്നാല്‍ ഈ മാര്‍ച്ച് മാസത്തില്‍ മാത്രം കോട്ടണ്‍ ടെക്‌സ്‌റ്റൈല്‍സ് കയറ്റുമതി ഒരു ബില്യണ്‍ ഡോളര്‍ കവിയുമെന്നും ഇത് ശുഭ സൂചനകളാണ് നല്‍കുന്നതെന്നും” അദ്ദേഹം പറഞ്ഞു.

എന്നാല്‍ പരുത്തിയുടെ വില കുതിച്ചുയരുന്നതും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ചരക്ക് കെട്ടിക്കിടക്കുന്നതും തിരിച്ചടിയായെന്ന് രാജഗോപാല്‍ അഭിപ്രായപ്പെട്ടു.

ടെക്‌സ്റ്റൈല്‍സ് മേഖലയിലുള്ള അസംകൃത വസ്തുക്കള്‍ക്കുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

X
Top