റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

ടെക്നോപാർക്ക് നാലാം ഘട്ടം: മിനി ടൗൺഷിപ് പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: ടെക്നോപാർക്കിന്റെ നാലാം ഘട്ട ക്യാംപസിൽ നടപ്പാക്കുന്ന ‘ക്വാഡ്’ പദ്ധതിക്ക് മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി. ടെക്നോസിറ്റിയിൽ വികസിപ്പിക്കുന്ന സംയോജിത മിനി ടൗൺഷിപ് പദ്ധതിയാണ് ക്വാഡ്.

ഒരേ ക്യാംപസിൽ ജോലി, ഷോപ്പിങ് സൗകര്യം, പാർപ്പിടം, ആശുപത്രികൾ, സ്കൂളുകൾ, കോളജുകൾ എന്നിവ ഉൾപ്പെടെ 30 ഏക്കറിൽ 1600 കോടി രൂപയാണ് മുതൽ മുടക്കുക.

പദ്ധതി പൂർത്തിയാകുമ്പോൾ 40 ലക്ഷം ചതുരശ്രയടി ബിൽറ്റ് അപ് സ്ഥലം സൃഷ്ടിക്കാനാകും. 2025 പകുതിയോടെ പദ്ധതി പൂർത്തിയാക്കും. 5.5 ഏക്കറിൽ ഏകദേശം 381 കോടി രൂപ മുതൽ മുടക്കിൽ 8.50 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ഐടി ഓഫിസ് കെട്ടിടം ടെക്നോപാർക്ക് നിർമിക്കും.

ടെക്നോപാർക്കിന്റെ പണം ഉപയോഗിച്ചോ വായ്പ എടുത്തോ നിർമിക്കുന്ന കെട്ടിടം പാട്ടത്തിനും നൽകും. 6000 ഐടി പ്രഫഷനലുകളെ ഉൾക്കൊള്ളാനുള്ള ശേഷി കെട്ടിടത്തിനുണ്ടാകും. 5.60 ഏക്കറിൽ 350 കോടി രൂപ ചെലവിൽ 9 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള മിക്സഡ് യൂസ് വാണിജ്യ സൗകര്യവും ഏർപ്പെടുത്തും.

4.50 ഏക്കറിൽ 400 കോടി രൂപ മുതൽമുടക്കിൽ ഐടി കോ ഡവലപ്പർ വികസിപ്പിക്കുന്ന 8 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ഐടി / ഐടിഇഎസ് ഓഫിസ് സമുച്ചയം നിർമിക്കും. 6000 ഐടി പ്രഫഷനലുകൾക്ക് തൊഴിൽ നൽകാനാകും.

10.60 ഏക്കറിൽ 450 കോടി രൂപ മുതൽ മുടക്കിൽ 14 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള റസിഡൻഷ്യൽ കോംപ്ലക്സും ഉണ്ടാകും.

വാണിജ്യ, പാർപ്പിട മന്ദിരങ്ങൾ സംബന്ധിച്ച നിർദേശം പരിശോധിക്കാൻ ഐടി സെക്രട്ടറി കൺവീനറും ധന, റവന്യു, പരിസ്ഥിതി, തദ്ദേശ ഭരണ അഡീഷനൽ ചീഫ് സെക്രട്ടറിമാർ, നിയമ സെക്രട്ടറി എന്നിവർ അംഗങ്ങളുമായി കമ്മിറ്റി രൂപീകരിക്കും.

X
Top