റെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തുംപ്രതിരോധ എഫ്ഡിഐ ചട്ടങ്ങള്‍ ലളിതമാക്കാൻ കേന്ദ്രംഗോള്‍ഡ് ലോണ്‍ വിപണിയില്‍ വന്‍ കുതിപ്പ്; ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ പോര്‍ട്ട്ഫോളിയോ ഇരട്ടിയായി

ഗാർഹിക സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചവർക്ക് തിരിച്ചടി; മാസങ്ങളായി നെറ്റ് മീറ്റർ കിട്ടാനില്ല

തിരുവനന്തപുരം: ഗാർഹിക സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചവർക്ക് മാസങ്ങളായി നെറ്റ് മീറ്റർ ലഭിക്കുന്നില്ല. കഴിഞ്ഞ മാസങ്ങളിൽ മഴ കുറഞ്ഞതോടെ വലിയ തോതിൽ സൗരോർജ ഉൽപാദനം നടക്കേണ്ട സമയത്താണ് അര ലക്ഷത്തോളം പ്രൊസ്യൂമർമാരുടെ ഗാർഹിക പ്ലാന്റുകൾ നെറ്റ് മീറ്റർ ഇല്ലാത്തതു കാരണം പ്രവർത്തനരഹിതമായത്.

ഈ മാസം ആദ്യവാരം മുതൽ നെറ്റ് മീറ്റർ വിതരണം ആരംഭിക്കുമെന്നാണ് മന്ത്രി സണ്ണി ജോസഫ് കഴിഞ്ഞമാസം കെഎസ്ഇബി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ധാരണയായത്. എന്നാൽ, വിതരണം തുടങ്ങാൻ കുറഞ്ഞത് മൂന്നാഴ്ചയെങ്കിലും ഇനിയും വേണമെന്ന് കെഎസ്ഇബി വ്യക്തമാക്കി.

ഓഗസ്റ്റ് 10ന് ആണ് 82,000 സിംഗിൾ ഫേസ് നെറ്റ് മീറ്ററുകൾക്ക് കെഎസ്ഇബി പർച്ചേസ് ഓർഡർ നൽകിയത്. നിർമാണകേന്ദ്രത്തിൽ നേരിട്ടെത്തി നെറ്റ് മീറ്ററിന്റെ ഗുണനിലവാരം പരിശോധിക്കാൻ കരാർ കമ്പനി കെഎസ്ഇബിയെ ക്ഷണിച്ചതിനെത്തുടർന്ന് അടുത്തയാഴ്ചയോടെ പരിശോധന നടത്തുമെന്ന് അധികൃതർ പറഞ്ഞു.

ഇതിന് ഒരു അസിസ്റ്റന്റ് എൻജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പരിശോധനാ റിപ്പോർട്ട് അനുകൂലമാണെങ്കിൽ മെറ്റീരിയൽ ഡെസ്പാച്ച് ഓർഡർ നൽകി 15ന് മുൻപ് കെഎസ്ഇബിയുടെ സ്റ്റോറുകളിൽ മീറ്റർ എത്തിച്ച്, മുൻഗണനാക്രമത്തിൽ നെറ്റ് മീറ്റർ നൽകാനാവും. 21,000 ത്രീഫേസ് നെറ്റ് മീറ്ററുകൾക്കും പർച്ചേസ് ഓർഡർ നൽകിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ പറയുന്നു.

സ്മാർട് മീറ്റർ വരുമ്പോൾ നെറ്റ് മീറ്റർ മാറ്റണം
∙ ഗാർഹിക ഉപയോക്താക്കൾക്കു സ്മാർട് മീറ്റർ സ്ഥാപിക്കാനുള്ള നടപടികളിലേക്കു കെഎസ്ഇബി കടക്കുകയാണ്. നെറ്റ് മീറ്ററുകൾ സ്മാർട് മീറ്ററിലേക്കു മാറ്റാൻ സാധിക്കില്ല. അതേസമയം, സ്മാർട് മീറ്ററുകളെ നെറ്റ് മീറ്ററായും ഉപയോഗിക്കാനാകും.

നിലവിൽ നെറ്റ് മീറ്റർ സ്ഥാപിക്കുന്ന എല്ലാ ഉപയോക്താക്കൾക്കും സ്മാർട് മീറ്റർ സ്ഥാപിക്കുമ്പോൾ നെറ്റ് മീറ്റർ മാറ്റേണ്ടി വരും. അതിനാൽ, സ്വന്തം നിലയ്ക്കു നെറ്റ് മീറ്റർ വാങ്ങി സ്ഥാപിച്ചാൽ സ്മാർട് മീറ്റർ വരുമ്പോൾ അത് ഉപേക്ഷിക്കേണ്ടി വരുന്നത് പ്രൊസ്യൂമർമാർക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കും.

X
Top