ഇന്ത്യയിലേക്കുള്ള എൽപിജി ഇറക്കുമതിയിൽ യുഎഇ ഒന്നാമത് ◆ ഇന്ത്യയിലേക്ക് ജപ്പാന്റെ പണമൊഴുക്ക്; ആദ്യ പാദത്തില്‍ നിക്ഷേപം 5.71 ബില്യണ്‍ ഡോളര്‍ ◆ 2026ൽ ആഗോള ചരക്കുവ്യാപാരം 3.9% വളരും ◆ ഡിജിറ്റൽ സേവന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് നാലാം സ്ഥാനം ◆ ഓൺലൈൻ ഡെലിവെറിക്ക് ടാക്സ് കുറച്ചു ◆

സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്

പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്. ഡീസലിന് സബ്‌സിഡി വര്‍ധിപ്പിക്കണമെന്നും മിനിമം യാത്രാ നിരക്ക് 15 രൂപയാക്കണമെന്നും വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നുമാണ് ആവശ്യം. നാളെ ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ സമര പ്രഖ്യാപനമുണ്ടാകും.

പ്രിയദര്‍ശിനി സര്‍വീസുകള്‍ മൂലം സ്വകാര്യ ബസ് ഉടമകള്‍ക്കുണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ അപര്യാപ്തമെന്നാണ് ഉടമകളുടെ വാദം.

പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ മേഖലയ്ക്കുണ്ടായ നഷ്ടം നികത്താന്‍ റൂട്ടും സമയവും പുതുക്കണമെന്നത് ഉള്‍പ്പെടെയുള്ള ശിപാര്‍ശകളാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ടിലുള്ളത്.

X
Top