ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് ‘ബിബിബി’ ആയി നിലനർത്തി ഫിച്ച് റേറ്റിങ്സ്പ്രീമിയം ഭവന പദ്ധതികൾ കൂടി, വിൽപ്പന കുറഞ്ഞു; ചെലവ് കുറഞ്ഞ പദ്ധതികളിൽ ഡിമാൻഡ്ഇന്ത്യയുടെ വാണിജ്യ കയറ്റുമതിയിൽ 15 ശതമാനത്തിന്റെ വളർച്ചവിലക്കയറ്റത്തോത് 4.45 ശതമാനമായി ഉയർന്നു; 19 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ; ജിഡിപി 374 ലക്ഷം കോടിയായി

നാലാമത്തെ ആഗോള കോ-ഇന്നവേഷൻ സെന്റർ ആരംഭിച്ച് ടാറ്റ കൺസൾട്ടൻസി സർവീസസ്

ഡൽഹി: തങ്ങളുടെ നാലാമത്തെ ആഗോള കോ-ഇന്നവേഷൻ സെന്റർ യുണൈറ്റഡ് സ്റ്റേറ്റ്സിലെ പിറ്റ്സ്ബർഗിൽ ആരംഭിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന സ്ഥാപനമായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്). ‘ടിസിഎസ് പേസ് പോർട്ട് ‘ എന്നാണ് കമ്പനിയുടെ കോ-ഇന്നവേഷൻ സെന്റർ അറിയപ്പെടുന്നത്. കാർണഗീ മെലോൺ യൂണിവേഴ്സിറ്റി കാമ്പസിലാണ് പുതിയ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.
പ്രാദേശിക സ്റ്റാർട്ടപ്പുകൾ, സംരംഭകർ, വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരിലെ നിർണ്ണായകമായ എന്റർപ്രൈസ് വെല്ലുവിളി പരിഹരിക്കുക എന്നതാണ് ഈ കേന്ദ്രം കൊണ്ട് ലക്ഷ്യമിടുന്നതെന്നും, ഇൻറർനെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി), എഐ, ബ്ലോക്ക്ചെയിൻ, അഡ്വാൻസ്ഡ് അനലിറ്റിക്സ്, സൈബർ സെക്യൂരിറ്റി, ക്വാണ്ടം കമ്പ്യൂട്ടിംഗ് എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഉൽപ്പാദന, യൂട്ടിലിറ്റി മേഖലകളിലെ നവീകരണം വേഗത്തിലാക്കുമെന്നും ടിസിഎസ് അറിയിച്ചു.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ മൾട്ടിനാഷണൽ ഇൻഫർമേഷൻ ടെക്നോളജി (ഐടി) സേവന, കൺസൾട്ടിംഗ് കമ്പനിയാണ് ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്). ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ കമ്പനിക്ക് 46 രാജ്യങ്ങളിൽ പ്രവർത്തന സാന്നിധ്യമുണ്ട്.

X
Top