10 വര്‍ഷ ബോണ്ട് ആദായം മൂന്ന് മാസത്തെ ഉയര്‍ന്ന നിലയില്‍സേവന മേഖല വികാസം ആറ് മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയിലേയ്ക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിൽ റഷ്യ രണ്ടാമതെത്തിആഗോള സൂചികയില്‍ ഇടം നേടാനാകാതെ ഇന്ത്യന്‍ ബോണ്ടുകള്‍രാജ്യത്തിനുള്ളത് മതിയായ വിദേശ നാണ്യ കരുതല്‍ ശേഖരം – വിദഗ്ധര്‍

ഇൻഫിനിറ്റി റീട്ടെയിലിൽ 500 കോടി നിക്ഷേപിച്ച് ടാറ്റ

മുംബൈ: ടാറ്റ ഡിജിറ്റൽ ഇൻഫിനിറ്റി റീട്ടെയിലിലേക്ക് 500 കോടി രൂപ നിക്ഷേപിച്ചതായി ഏറ്റവും പുതിയ റെഗുലേറ്ററി വെളിപ്പെടുത്തലുകൾ കാണിക്കുന്നു. റീട്ടെയിൽ സ്റ്റോറുകളുടെ ശൃംഖലയായ ക്രോമയുടെ ഉടമസ്ഥതരാണ് ഇൻഫിനിറ്റി റീട്ടെയിൽ.

റീട്ടെയിലിംഗ് ബിസിനസിലേക്ക് ടാറ്റ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഫണ്ട് നിക്ഷേപങ്ങളിലൊന്നാണിത്. ഇൻഫിനിറ്റി റീട്ടെയിൽ 2017-18ലും, 2021-22ലും ടാറ്റയിൽ നിന്ന് 250 കോടി രൂപ സമാഹരിച്ചപ്പോൾ 2019-20ൽ 100 ​​കോടി രൂപയാണ് സമാഹരിച്ചത്. അതേസമയം നിക്ഷേപത്തിന് പിന്നിലെ കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും, വിപുലീകരണത്തിന് ഫണ്ട് നൽകുന്നതാണെന്നും ക്രോമയ്ക്ക് ഉയർന്ന പ്രവർത്തന മൂലധനം ആവശ്യമുള്ളതിനാലാണ് നിക്ഷേപമെന്നും വിശകലന വിദഗ്ധർ പറഞ്ഞു.

നിക്ഷേപത്തിന്റെ ഭാഗമായി ഇൻഫിനിറ്റി റീട്ടെയിൽ ടാറ്റ ഡിജിറ്റലിന് റൈറ്റ് ഇഷ്യൂ അടിസ്ഥാനത്തിൽ 500 കോടി രൂപയ്ക്ക് ₹10 മുഖവിലയുള്ള അമ്പത് കോടി ഇക്വിറ്റി ഓഹരികൾ അനുവദിച്ചു. ഇൻഫിനിറ്റി റീട്ടെയിലിന്റെ മാതൃ കമ്പനിയാണ് ടാറ്റ ഡിജിറ്റൽ. കൂടാതെ ടാറ്റ ന്യൂയുടെ ഹോൾഡിംഗ് കമ്പനി കൂടിയാണിത്.

കുറച്ച് മാസങ്ങൾക്ക് മുമ്പ് ടാറ്റ ഗ്രൂപ്പിന്റെ മറ്റൊരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ടാറ്റ ക്ലിക്, ഇലക്ട്രോണിക്‌സ് വിഭാഗത്തിൽ നിന്ന് പുറത്തുകടക്കുകയും ശേഷിച്ച ഇൻവെന്ററി ഇൻഫിനിറ്റി റീട്ടെയിലിന് ഏകദേശം 113 കോടിക്ക് വിൽക്കുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ ആർഒസി ഫയലിംഗുകൾ പ്രകാരം ഇൻഫിനിറ്റി റീട്ടെയ്ൽ 2021-22-ൽ 1 ബില്യൺ ഡോളറിന്റെ വിൽപ്പന രേഖപ്പെടുത്തിയിരുന്നു. ദ്രുതഗതിയിലുള്ള വിപുലീകരണത്തിലും ഡിജിറ്റൽ ശേഷിയിലും നിക്ഷേപം നടത്തി ദ്രുതഗതിയിലുള്ള വളർച്ച കൈവരിക്കാനാണ് മാനേജ്‌മെന്റ് ലക്ഷ്യമിടുന്നതെന്ന് കമ്പനി ഫയലിംഗിൽ പറഞ്ഞു.

X
Top