സേവന പ്രവർത്തനങ്ങൾ സെപ്റ്റംബറിൽ 10 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 57.7 ആയിഭക്ഷ്യ എണ്ണ ഉല്‍പ്പാദനം കൂട്ടാന്‍ 10,000 കോടിയുടെ മിഷനുമായി കേന്ദ്രസർക്കാർ; കേരളത്തിന്റെ കാര്‍ഷിക മേഖലയിലും ഉണര്‍വ്വിന് സാധ്യതഇന്ത്യയിലാദ്യമായി ഒറ്റക്കപ്പലിൽനിന്ന് 10330 കണ്ടെയ്നറുകൾ കൈമാറ്റം ചെയ്ത് വിഴിഞ്ഞംപുനരുപയോഗ ഊർജ മേഖലയിൽ വിപ്ലവത്തിന് കേരളം; ബാറ്ററിയിൽ വൈദ്യുതി സംഭരിച്ച് ഉപയോഗം ‘ബെസ്’ ഒരുക്കുന്നു, പിപിപി മാതൃകയിൽ പ്രത്യേക നിർവഹണ ഏജൻസി രൂപീകരിക്കാൻ കെഎസ്ഇബിസെപ്‌റ്റംബറില്‍ എഫ്‌ഐഐകള്‍ നിക്ഷേപിച്ചത്‌ 57,359 കോടി രൂപ

റഷ്യയിൽ നിന്ന് 75,000 ടൺ കൽക്കരി ഇറക്കുമതി ചെയ്ത് ടാറ്റ സ്റ്റീൽ

ഡൽഹി: ഇന്ത്യയിലെ മുൻനിര സ്റ്റീൽ നിർമ്മാതാക്കളായ ടാറ്റ സ്റ്റീൽ റഷ്യയിൽ നിന്ന് ഏകദേശം 75,000 ടൺ കൽക്കരി മെയ് രണ്ടാം പകുതിയിൽ ഇറക്കുമതി ചെയ്തതായി രണ്ട് വ്യാപാര സ്രോതസ്സുകളും ഒരു സർക്കാർ വൃത്തവും വ്യക്തമാക്കി. റഷ്യയുമായുള്ള വ്യാപാരം നിർത്തുമെന്ന് പ്രഖ്യാപിച്ച് ആഴ്ചകൾക്ക് ശേഷമാണ് ഈ ഇറക്കുമതി എന്നതും ശ്രദ്ധേയമാണ്. റഷ്യയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാൻ ഇന്ത്യ, യുകെ, നെതർലാൻഡ്‌സ് എന്നിവിടങ്ങളിലെ എല്ലാ നിർമ്മാണ സൈറ്റുകളും അസംസ്‌കൃത വസ്തുക്കളുടെ ബദൽ വിതരണങ്ങൾ ഉറപ്പാക്കിയതായി ടാറ്റ സ്റ്റീൽ ഏപ്രിലിൽ പറഞ്ഞിരുന്നു. എന്നിരുന്നാലും മെയ് മാസത്തിൽ, റഷ്യയിലെ വാനിനോ തുറമുഖത്ത് നിന്ന് സ്റ്റീൽ നിർമ്മാണത്തിന് ഉപയോഗിക്കുന്ന 75,000 ടൺ പിസിഐ കൽക്കരി ടാറ്റ സ്റ്റീൽ കയറ്റി അയച്ചതായും അതിൽ 42,000 ടൺ മെയ് 18 ന് പാരദീപിലെ ഒരു തുറമുഖത്ത് ഇറക്കിയതായും 32,500 ടൺ ഹാൽഡിയയിൽ ഇറക്കിയതായും രണ്ട് വ്യാപാര സ്രോതസ്സുകൾ പറഞ്ഞു.

അതേസമയം, റഷ്യയുമായുള്ള ബിസിനസ് ബന്ധം വിച്ഛേദിക്കുമെന്ന കമ്പനിയുടെ പ്രഖ്യാപനത്തിന് മുമ്പാണ് റഷ്യയിൽ നിന്ന് കൽക്കരി ഇറക്കുമതി ചെയ്യാനുള്ള കരാർ ഉണ്ടാക്കിയതെന്ന് ടാറ്റ സ്റ്റീൽ വക്താവ് പറഞ്ഞു. പ്രഖ്യാപനത്തിന് ശേഷം റഷ്യയിൽ നിന്ന് ടാറ്റ സ്റ്റീൽ മറ്റൊരു പിസിഐ കൽക്കരി വാങ്ങിയിട്ടില്ലെന്നും വക്താവ് പറഞ്ഞു. റഷ്യയുമായുള്ള വ്യാപാരം നിർത്തുമെന്ന് പ്രഖ്യാപിച്ച ഒരേയൊരു പ്രധാന സ്റ്റീൽ നിർമ്മാതാവ് ടാറ്റ സ്റ്റീൽ മാത്രമായിരുന്നു. മറ്റ് ഇന്ത്യൻ സ്റ്റീൽ നിർമ്മാതാക്കൾ റഷ്യയിൽ നിന്ന് വലിയ അളവിൽ കൽക്കരി ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് വ്യാപാര ഡാറ്റ കാണിക്കുന്നു.

പനമാക്‌സ് ഓസ്ട്രിയ എന്ന കപ്പലിലാണ് പിസിഐ കൽക്കരി ഇറക്കുമതി ചെയ്തതെന്ന് വ്യാപാര വൃത്തങ്ങൾ അറിയിച്ചു. ടാറ്റ സ്റ്റീൽ റഷ്യയിൽ നിന്ന് മേയിൽ 75,000 ടൺ കൽക്കരി ഇറക്കുമതി ചെയ്തതായി സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല. പ്രാദേശിക പണപ്പെരുപ്പം തടയുന്നതിനായി കഴിഞ്ഞ മാസം ഇന്ത്യൻ സർക്കാർ ഏർപ്പെടുത്തിയ കയറ്റുമതി തീരുവ തീരുമാനത്തിൽ കമ്പനികൾ വലയുന്നതിനാൽ, വിലകുറഞ്ഞ കൽക്കരിയുടെ വിതരണം ഇന്ത്യൻ സ്റ്റീൽ നിർമ്മാതാക്കൾക്ക് ഇപ്പോൾ വളരെ നിർണായകമാണ്.

X
Top