റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിവെക്കില്ലെന്ന് എസ് ജയശങ്കർ ◆ പ്രകൃതിവാതക വില പരിധി ഉയർത്തി കേന്ദ്ര സർക്കാർ; ആഴക്കടൽ വാതക ഉൽപ്പാദകർക്ക് ആശ്വാസം ◆ പാലക്കാട് വ്യവസായ സ്മാര്‍ട് സിറ്റി: അഞ്ചാംഘട്ട തുകയും ഭൂമിയും അനുവദിച്ചു ◆ ഇന്ധനവില വർധിപ്പിച്ച് നയാര എനർജി ◆ ഇന്ത്യയുടെ ബ്രഹ്‌മോസ് വാങ്ങാന്‍ വിദേശ രാജ്യങ്ങളുടെ ക്യൂ; കയറ്റുമതി 5760 കോടി രൂപ കടക്കുമെന്ന് പ്രതിരോധ സെക്രട്ടറി ◆

2,000 കോടി രൂപ സമാഹരിച്ച് ടാറ്റ സ്റ്റീൽ

മുംബൈ: എൻസിഡി ഇഷ്യൂ വഴി 2,000 കോടി രൂപ സമാഹരിച്ച് ടാറ്റ സ്റ്റീൽ. 10 ലക്ഷം രൂപ മുഖവിലയുള്ള 20,000 ഫിക്സഡ് റേറ്റ്, അൺസെക്യൂർഡ്, റിഡീം ചെയ്യാവുന്ന, ലിസ്റ്റഡ്, നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾ (എൻസിഡി) അനുവദിക്കുന്നതിന് കമ്പനിക്ക് ബോർഡിന്റെ അനുമതി ലഭിച്ചിരുന്നു.

രണ്ട് വ്യത്യസ്ത ശ്രേണികളിലായാണ് എൻസിഡികൾ അനുവദിച്ചത്. സീരീസ്-1 ഡിബഞ്ചറിൽ 500 കോടി രൂപ വരുന്ന 5,000 എൻസിഡികൾ ഉൾപ്പെടുന്നു, ഇതിന് 7.50 ശതമാനത്തിന്റെ സ്ഥിര കൂപ്പൺ നിരക്കുണ്ട്. അതേസമയം സീരീസ്-2 ഡിബഞ്ചറിൽ 1,500 കോടി രൂപ വരുന്ന 15,000 എൻസിഡികൾ ഉൾപ്പെടുന്നു, ഇതിന്റെ കൂപ്പൺ നിരക്ക് 7.76 ശതമാനമാണ്.

സീരീസ്-1 ഡിബഞ്ചറിന്റെ കാലാവധി 2027 സെപ്റ്റംബർ 20 നും, സീരീസ്-2 ഡിബഞ്ചറിന്റെ കാലാവധി 2032 സെപ്റ്റംബർ 20 നും അവസാനിക്കും. ബിഎസ്ഇയുടെ മൊത്തവ്യാപാര ഡെബ്റ് മാർക്കറ്റ് (ഡബ്ല്യുഡിഎം) വിഭാഗത്തിൽ ഈ എൻസിഡികൾ ലിസ്റ്റ് ചെയ്യും. പ്രതിവർഷം 34 ദശലക്ഷം ടൺ ക്രൂഡ് സ്റ്റീൽ ശേഷിയുള്ള ടാറ്റ സ്റ്റീൽ ഗ്രൂപ്പ് പ്രമുഖ ആഗോള സ്റ്റീൽ കമ്പനികളിൽ ഒന്നാമതാണ്.

X
Top