10 വര്‍ഷ ബോണ്ട് ആദായം മൂന്ന് മാസത്തെ ഉയര്‍ന്ന നിലയില്‍സേവന മേഖല വികാസം ആറ് മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയിലേയ്ക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിൽ റഷ്യ രണ്ടാമതെത്തിആഗോള സൂചികയില്‍ ഇടം നേടാനാകാതെ ഇന്ത്യന്‍ ബോണ്ടുകള്‍രാജ്യത്തിനുള്ളത് മതിയായ വിദേശ നാണ്യ കരുതല്‍ ശേഖരം – വിദഗ്ധര്‍

2,000 കോടിയുടെ നിക്ഷേപം സ്വന്തമാക്കി ടാറ്റ പവർ റിന്യൂവബിൾസ്

മുംബൈ: ബ്ലാക്ക് റോക്ക് പിന്തുണയുള്ള ഗ്രീൻ ഫോറസ്റ്റ് ന്യൂ എനർജി ബിഡ്‌കോയ്ക്ക് 8.36 കോടി ഇക്വിറ്റി ഷെയറുകൾ നൽകി 2,000 കോടി രൂപ സമാഹരിച്ചതായി ടാറ്റ പവർ വിഭാഗമായ ടാറ്റ പവർ റിന്യൂവബിൾ എനർജി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

ഏപ്രിലിൽ, മുബദാല ഇൻവെസ്റ്റ്‌മെന്റ് കമ്പനി ഉൾപ്പെടെയുള്ള ബ്ലാക്ക്‌റോക്ക് റിയൽ അസറ്റ്‌സിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം, ടാറ്റ പവർ റിന്യൂവബിൾസ് എനർജിയുടെ 10.53 ശതമാനം ഓഹരികൾക്കായി 4,000 കോടി രൂപ നിക്ഷേപിക്കുന്നതിന് ടാറ്റ പവറുമായി ഒരു കരാറിൽ ഒപ്പുവച്ചിരുന്നു.

ടാറ്റ പവറിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ടാറ്റ പവർ റിന്യൂവബിൾ എനർജി ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡ് കമ്പനിയുടെ 10 രൂപ മുഖവിലയുള്ള 8,36,05,049 ഇക്വിറ്റി ഓഹരികൾ ഓഹരിയൊന്നിന് 239.22 രൂപ എന്ന നിരക്കിക്കിൽ ഗ്രീൻ ഫോറസ്റ്റ് ന്യൂ എനർജിക്ക് അനുവദിക്കാൻ അനുമതി നൽകി. ഇതിലൂടെ കമ്പനിക്ക് 1999,99,99,822 രൂപ ലഭിക്കും.

നിർദ്ദിഷ്ട നിക്ഷേപം ടാറ്റ പവർ റിന്യൂവബിൾസിന്റെ ആക്രമണാത്മക വളർച്ചാ പദ്ധതികൾക്ക് ധനസഹായം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ടാറ്റ പവർ റിന്യൂവബിൾസ് 20 GW-ന്റെ പുനരുപയോഗ ആസ്തികളുടെ ഒരു പോർട്ട്‌ഫോളിയോ നിർമ്മിക്കാൻ ലക്ഷ്യമിടുന്നു.

X
Top