വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

യുടിഐ എഎംസിയുടെ ഭൂരിഭാഗം ഓഹരികള്‍ വാങ്ങാന്‍ ടാറ്റയുടെ നീക്കം

രാജ്യത്തെ ഏറ്റവും വലിയ എട്ടാമത്തെ മ്യൂച്വല്‍ ഫണ്ട്‌ ആയ യുടിഐ അസറ്റ്‌ മാനേജ്‌മെന്റ്‌ കമ്പനി (എഎംസി)യുടെ ഭൂരിഭാഗം ഓഹരികള്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന്‌ വാങ്ങാന്‍ ടാറ്റാ ഗ്രൂപ്പ്‌ അന്തിമ ചര്‍ച്ചയുടെ ഘട്ടത്തിലേക്ക്‌ കടന്നു.

എസ്‌ബിഐ, പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌, എല്‍ഐസി, ബാങ്ക്‌ ഓഫ്‌ ബറോഡ തുടങ്ങിയ നാല്‌ കമ്പനികള്‍ യുടിഐ എഎംസിയുടെ 45.16 ശതമാനം ഓഹരികളാണ്‌ കൈവശം വെക്കുന്നത്‌.

ഓഹരികള്‍ വാങ്ങുന്നതിനുള്ള തത്വത്തിലുള്ള അംഗീകാരം യുടിഐ എഎംസിയിലെ നിക്ഷേപകരും ആഗോള നിക്ഷേപക സ്ഥാപനവുമായ ടി പവര്‍ പ്രൈസ്‌ ഗ്രൂപ്പില്‍ നിന്നും ടാറ്റയ്‌ക്ക്‌ ലഭിച്ചിട്ടുണ്ട്‌.

ഓഹരികള്‍ ടാറ്റ വാങ്ങുകയും ടാറ്റ എഎംസിയും യുടിഐ എഎംസിയും ലയിക്കുകയും ചെയ്യുകയാണെങ്കില്‍ ഇന്ത്യയിലെ നാലാമത്തെ വലിയ മ്യൂച്വല്‍ ഫണ്ട്‌ ആയി മാറും.

യുടിഐ എഎംസി സ്വന്തമാക്കാനുള്ള ടാറ്റയുടെ നീക്കത്തെ കുറിച്ചുള്ള വാര്‍ത്തയെ തുടര്‍ന്ന്‌ യുടിഐ എഎംസി ഓഹരി വില ഇന്ന്‌ 15 ശതമാനം ഉയര്‍ന്നു.

2020 ഒക്‌ടോബറില്‍ ലിസ്റ്റ്‌ ചെയ്‌ത യുടിഐ എഎംസിയുടെ നിലവിലുള്ള വിപണിമൂല്യം 9791 കോടി രൂപയാണ്‌. നിലവിലുള്ള വില അനുസരിച്ച്‌ യുടിഐ എഎംസിയുടെ 45 ശതമാനം ഓഹരികള്‍ വാങ്ങുന്നതിന്‌ ടാറ്റ 4400 കോടി രൂപ നല്‍കേണ്ടി വരും.

നിലവില്‍ യുടിഐ എഎംസി കൈകാര്യം ചെയ്യുന്ന ആസ്‌തി 2.34 ലക്ഷം കോടി രൂപയാണ്‌. 12-ാമത്തെ വലിയ മ്യൂച്വല്‍ ഫണ്ട്‌ ആയ ടാറ്റ എഎംസി കൈകാര്യം ചെയ്യുന്ന ആസ്‌തി 91,284 കോടി രൂപയാണ്‌.

X
Top