രാജ്യത്തിന്റെ സമ്പദ്ഘടന ശക്തമാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍പാക്കിസ്ഥാനിൽ എണ്ണ, വാതക പര്യവേക്ഷണത്തിന് തുർക്കി രംഗത്ത്കേന്ദ്ര ജീവനക്കാരുടെ ശമ്പളം 34% വരെ വർദ്ധിപ്പിച്ചേക്കുംഅപൂര്‍വ ധാതുക്കള്‍: ഇന്ത്യ ഓസ്‌ട്രേലിയയുമായി ചര്‍ച്ച നടത്തുന്നുറഷ്യന്‍ എണ്ണ കയറ്റുമതി ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍

തമിഴ്‌നാട്ടിലെ പ്ലാന്റില്‍ ഇരട്ടി ഐഫോണ്‍ നിര്‍മിക്കാന്‍ ടാറ്റ ഗ്രൂപ്പ്

ചെന്നൈ: തമിഴ്‌നാട്ടിലെ ഹൊസൂരിലെ ഐഫോണ്‍ എന്‍ക്ലോഷര്‍ പ്ലാന്റിന്റെ ശേഷി ഇരട്ടിയാക്കാന്‍ ടാറ്റ ഗ്രൂപ്പ്. നിലവിലെ 50,000 യൂണിറ്റ് ശേഷിയില്‍ നിന്നും ഒരുലക്ഷമായി ഉയര്‍ത്തും.

ഇന്ത്യയെ ആപ്പിള്‍ ഉത്പന്നങ്ങളുടെ പ്രധാന നിര്‍മാണ കേന്ദ്രമാക്കുമെന്ന ആപ്പിള്‍ സി.ഇ.ഒ ടിം കുക്കിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നീക്കം. അമേരിക്കയില്‍ വില്‍ക്കുന്ന ഐഫോണുകളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിര്‍മിക്കുന്നവ ആകുമെന്നായിരുന്നു കുക്കിന്റെ പ്രഖ്യാപനം.

ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റ ഇലക്ട്രോണിക്‌സിനാണ് പ്ലാന്റിന്റെ ചുമതല.

ഐഫോണുകളുടെ പുറം ചട്ടയെയാണ് (ഫിസിക്കല്‍ കെയ്‌സ് അല്ലെങ്കില്‍ ഹൗസിംഗ്) എന്‍ക്ലോഷര്‍ എന്ന് വിളിക്കുന്നത്. അലൂമിനിയം, ഗ്ലാസ്, ടൈറ്റാനിയം എന്നീ ഉത്പന്നങ്ങള്‍ കൊണ്ടാണ് നിര്‍മാണം.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലുണ്ടായ അഗ്നിബാധക്ക് മുമ്പ് തന്നെ ഹൊസൂരിലെ പ്ലാന്റ് 50,000 കെയ്‌സുകള്‍ നിര്‍മിക്കാനുള്ള ശേഷി നേടിയിരുന്നു. എന്നാല്‍ തീപിടുത്തം ഉണ്ടായതോടെ വികസന പ്രവര്‍ത്തനം തത്കാലം നിര്‍ത്തിവെച്ചു.

ഇക്കൊല്ലം സെപ്റ്റംബറില്‍ ആപ്പിളിന്റെ പുതിയ ഐഫോണ്‍ പുറത്തിറങ്ങുന്ന സമയത്ത് പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുമെന്നാണ് വിവരം.

X
Top