ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

വിവോ ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്ന് ടാറ്റ ഗ്രൂപ്പ് പിന്‍മാറി

മുംബൈ: സ്മാർട്ഫോൺ ബ്രാന്റായ വിവോ ഇന്ത്യയുടെ (Vivo India) പ്രധാന ഓഹരികൾ വാങ്ങാനുള്ള നീക്കത്തിൽ നിന്ന് പിൻമാറി ടാറ്റ ഗ്രൂപ്പ്(Tata Group). ഐഫോൺ നിർമാതാക്കളായ ആപ്പിൾ(Apple) എതിർത്തതാണ് ഈ ഏറ്റെടുക്കലിന് തടസമായതെന്നാണ് വിവരം.

സർക്കാരിന്റെ സമ്മർദ്ദത്തെ തുടർന്ന് കമ്പനിയെ ഭാരതീയ വത്കരിക്കുക എന്ന ലക്ഷ്യത്തോടെ 51 ശതമാനം ഓഹരി ടാറ്റ ഗ്രൂപ്പിന് വിൽക്കാനുള്ള ശ്രമത്തിലായിരുന്നു വിവോ ഇന്ത്യ.

എന്നാൽ ആപ്പിൾ ഐഫോണുകളുടെ നിർമാണ പങ്കാളിയാണ് ടാറ്റ ഗ്രൂപ്പ്. ബെംഗളുരുവിലെ ടാറ്റയുടെ ഫാക്ടറിയിലാണ് ഐഫോണുകൾ ഉത്പാദിപ്പിക്കുന്നത്. ഈ പങ്കാളിത്തത്തിന്റെ പശ്ചാത്തലത്തിലാണ് ആപ്പിൾ ഇടപാടിനെ എതിർത്തത് എന്നാണ് വിവരം.

സ്മാർട്ഫോൺ വിപണിയിൽ ആപ്പിളിന്റെ എതിരാളികളിലൊന്നാണ് വിവോ. ഈ എതിർപ്പ് ആയിരിക്കാം ടാറ്റയും വിവോയും തമ്മിലുള്ള ചർച്ചകൾക്ക് തടസമായത് എന്നാണ് റിപ്പോർട്ടുകൾ.

സർക്കാരിന്റെ സമ്മർദ്ദത്തെ തുടർന്ന് ചൈനീസ് കമ്പനികൾ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്കായി പ്രാദേശിക പങ്കാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ചൈനയുമായുള്ള അതിർത്തി തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്.

അടുത്തിടെ എംജി മോട്ടോർ ഉടമയായ ചൈനീസ് കമ്പനി സായിക് ഗ്രൂപ്പ് കമ്പനിയുടെ കൂടുതൽ ഓഹരി സജ്ജൻ ജിൻഡാലിന്റെ ജെഎസ്ഡബ്ല്യൂ ഗ്രൂപ്പിന് വിറ്റിരുന്നു.

ഐടെൽ, ഇൻഫിനിക്സ്, ടെക്നോ തുടങ്ങിയ ബ്രാന്റുകളുടെ ഉടമയായ ട്രാൻഷൻ ടെക്നോളജി എന്ന ചൈനീസ് കമ്പനിയുടെ 56 ശതമാനം ഓഹരി സുനിൽ വചനിയുടെ ഡിസ്കൺ ഇലക്ട്രോണിക്സും ഏറ്റെടുത്തിരുന്നു.

X
Top