സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ5ജി ഫോണ്‍ വിപണി: യുഎസിനെ പിന്തള്ളി ഇന്ത്യ രണ്ടാമത്ചൈനയില്‍ ആവശ്യം കുറഞ്ഞതോടെ ചെമ്പിന്റെ വില ഇടിയുന്നുപഞ്ചസാര കയറ്റുമതി നിരോധനം നീട്ടുംഅർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാം

അർദ്ധജാലക സബ്‌സിഡി പദ്ധതിക്കായി അപേക്ഷിക്കാൻ ടാറ്റ ഗ്രൂപ്പ്

മുംബൈ: സർക്കാരിന്റെ അർദ്ധജാലക സബ്‌സിഡി സ്കീമിനായി ടാറ്റ ഗ്രൂപ്പ് അപേക്ഷിക്കാൻ ശ്രെമിക്കുന്നതെയി റിപ്പോർട്ട്. അടുത്ത 6 മാസത്തിനുള്ളിൽ സമർപ്പിക്കാൻ കഴിയുന്ന ഒരു നിർദ്ദേശം ടാറ്റ തയ്യാറാക്കുന്നുണ്ടെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.

വിദേശത്തു നിന്നുള്ള സാങ്കേതിക പങ്കാളിത്തവും ഇവിടെ പ്രതീഷിക്കാം. കേന്ദ്രത്തിന്റെ സബ്‌സിഡിക്ക് പുറമേ, ഗുജറാത്ത്, കർണാടക, തമിഴ്‌നാട് എന്നിവയുൾപ്പെടെയുള്ള വിവിധ സംസ്ഥാന സർക്കാരുകൾ വികസനങ്ങൾ കൊണ്ടവരാൻ ടാറ്റയെ പലതരത്തിലുള്ള വഴികളിലൂടെ ആകര്ഷിക്കുന്നുമുണ്ട്.

കഴിഞ്ഞ വർഷം ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ ചിപ്പ് നിർമ്മാണത്തിലേക്ക് കടക്കാനുള്ള കമ്പനിയുടെ പദ്ധതികൾ വെളിപ്പെടുത്തിയിരുന്നു. ടാറ്റയുടെ 90 ബില്യൺ ഡോളറിന്റെ സാങ്കേതിക പന്തയത്തിന്റെ ഒരു ഭാഗം ചിപ്പ് നിർമ്മാതാക്കളുമായുള്ള പങ്കാളിത്തത്തിനും സമർപ്പിച്ചു.

എന്നിരുന്നാലും, 2022-ൽ നടന്ന അർദ്ധചാലകത്തിന്റെയും ഡിസ്പ്ലേ ഫാബ് പ്രൊപ്പോസലുകളുടെയും ആദ്യ റൗണ്ടിനായി ടാറ്റ അപേക്ഷിച്ചിരുന്നില്ല.

നിർമ്മാണം പാക്കേജിങ് ഡിസൈൻ യൂണിറ്റുകൾ എന്നിവക്കായി ഇന്ത്യ അർദ്ധജാലക ദൗത്യത്തിന് 76,000 കോടി രൂപയുണ്ട്. അർദ്ധചാലക ഫാബിനായി ഈ സബ്‌സിഡികൾ ഒന്നും തന്നെ നൽകാൻ അതിന് കഴിഞ്ഞില്ല.

കഴിഞ്ഞ വർഷം വിഹിതം ലഭിക്കുമെന്ന് പ്രഖ്യാപിച്ച അഞ്ച് നിർദേശങ്ങളും പാഴായി. വേദാന്തയും ഫോക്‌സ്‌കോണും പോലുള്ള കമ്പനികൾ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, അർദ്ധചാലക ഫാബിനുള്ള പ്രായോഗിക നിർദ്ദേശം ലഭിച്ചിട്ടുണ്ടോ എന്ന് കേന്ദ്രം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

അർദ്ധജാലക നിർമ്മാണത്തിന്റെ കേന്ദ്രമാകാൻ ഇന്ത്യ ബഹുരാഷ്ട്ര കമ്പനികളെ ആശ്രയിക്കരുതെന്നും പകരം പ്രാദേശിക കമ്പനികളെ പ്രോത്സാഹിപ്പിക്കണമെന്നും ടാറ്റ ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് (ഒസാറ്റ്) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ രാജ മാണിക്കം പറഞ്ഞു.

X
Top